ന്യൂനപക്ഷം മുന്നേറിയത് മുസ്ലിംലീഗിന്റെ വേരോട്ടം കാരണം; മുനവ്വറലി തങ്ങള്‍

ന്യൂനപക്ഷം മുന്നേറിയത് മുസ്ലിംലീഗിന്റെ വേരോട്ടം കാരണം; മുനവ്വറലി തങ്ങള്‍

മലപ്പുറം: സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ ശക്തമായ കൂട്ടായ്മകള്‍ രൂപീകരിക്കാനും മുന്നേറ്റം നടത്താനും ന്യൂനപക്ഷങ്ങള്‍ക്കായത് ഏഴ് പതിറ്റാണ്ട് മുസ്ലിംലീഗ് പ്രസ്ഥാനം അഭിമാനകരമായ അസ്ഥിത്വം ഉയര്‍ത്തിപ്പിടിച്ച് നടത്തിയ വേരോട്ടം ഒന്നുകൊണ്ട് മാത്രമാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൊരമ്പയില്‍ അഹമ്മദ് ഹാജി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്്ലിംലീഗിനെപ്പോലെ മികച്ചൊരു നേതൃത്വമില്ലാത്തതാണ് ഇന്ന് ഉത്തരേന്ത്യന്‍ ജനത നേരിടുന്ന പീഡനങ്ങള്‍ക്ക് കാരണം. ഇവര്‍ക്ക് ഒരു കൈതാങ്ങാവാന്‍ മുസ്്ലിംലീഗിനും പോഷക സംഘടനകള്‍ക്കും ഇന്ന് സാധിക്കുന്നുണ്ട്. കേരളത്തിലെ ഈ മുന്നേറ്റത്തിന് പുലിക്കോട്ടില്‍ ഹൈദറിനെപ്പോലെയുള്ള സാംസ്‌കാരിക നായകന്മാരുടെ സംഭാവന ഏന്നും സ്മരിക്കപ്പെടുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന മൂന്നാമത്തെ കൊരമ്പയില്‍ അഹമ്മദ് ഹാജി പുരസ്‌കാരമാണ് പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക കലാപഠന കേന്ദ്രം ചെയര്‍മാന്‍കൂടിയായ മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് മുനവ്വറലി തങ്ങള്‍ സമര്‍പ്പിച്ചു. പെന്‍ഷനേഴ്സ് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് നാലകത്ത് ഹംസ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക കലാ പഠനകേന്ദ്രം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ ഖത്തര്‍, മുസ്്ലംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, കവി കാനേഷ് പുനൂര്‍, പി.ഖാലിദ് മാസ്റ്റര്‍ പുല്ലങ്കോട്് എന്നിവര്‍, ഒ.അബ്ദുല്‍ അലി, കെ.അബ്ദുല്‍ ഖാദര്‍ കൊണ്ടോട്ടി സംസാരിച്ചു. കെ.പി.എ മജീദ് മറുപടി പ്രസംഗം നടത്തി. ഡോ.എം.എന്‍ കാരശ്ശേരി ചെയര്‍മാനും കെ.മുഹമ്മദ് ഈസ ഖത്തര്‍, പൂനൂര്‍ കെ കരുണാകരന്‍, ഫൈസല്‍ എളേറ്റില്‍, എ.പി കുഞ്ഞാമു എന്നിവരടങ്ങുന്ന പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
വൈകീട്ട് നടന്ന സമാപന സമ്മേളനം പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാനാക്കല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്തഫ പാക്കൂത്ത്, ഖാദര്‍ കൊടവണ്ടി, പി.ബീരാന്‍കുട്ടി, ഷൈജല്‍ എടപ്പറ്റ, എന്‍.വി കുഞ്ഞു, സി.ടി അബ്ദുല്‍ കരീം, നിഷാജ് എടപ്പറ്റ്, സി.ടി.പി ഉണ്ണിമൊയ്തീന്‍, കെ.ഫസല്‍ഹഖ് മാസ്റ്റര്‍, നസീം നാലകത്ത്്് സംസാരിച്ചു. ഉച്ചക്ക് രണ്ടിന് നടന്ന ആരോഗ്യ പഠന ക്ലാസില്‍ ഡോ.സി മുഹമ്മദ് വിഷയം അവതരിപ്പിച്ചു. എം.ടി അലവികുരിക്കള്‍ സംസാരിച്ചു. നാല് മണിക്ക് നടന്ന സംഘടനാ ചര്‍ച്ചയില്‍ കളത്തില്‍ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എം.അഹമ്മദ് തൃക്കലങ്ങോട് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. വി.എം അബൂബക്കര്‍ മാസ്റ്റര്‍, ഇ.പി മുനീര്‍, വി.മുസ്തഫ, ഹംസ ഇരിവേറ്റി, സി.എച്ച് യൂസഫ്, കെ.മുഹമ്മദ് മാസ്റ്റര്‍ കരുവാരക്കുണ്ട്, മുഹമ്മദ് കുട്ടി പറപ്പൂര്‍, ടി.ടി അലിക്കുട്ടി മഞ്ചേരി പ്രസംഗിച്ചു.

Sharing is caring!