നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ഗോകുലം

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നാണം കെടുത്തി ഗോകുലം കേരള എഫ്സി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചത്. ഹെന്റി കിസെകെയാണ് രണ്ടും ഗോളും നേടിയത്. ഐഎസ്എല്‍ പെരുമയുമായി കേരളത്തെ നേരിടാനെത്തിയ നോര്‍ത്ത് ഈസ്റ്റിനെതിരെ മികച്ച കളിയാണ് ഗോകുലം പുറത്തെടുത്തത്. മറ്റൊരു കളിയില്‍ ഐ ലീഗ് ഒന്നാം ഡിവിഷനില്‍ നിന്നും പുറത്തായ ചര്‍ച്ചില്‍ ദല്‍ഹിയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
43ാം മിനിറ്റിലായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹനേഷിനെ മറികടക്കാന്‍ കിസികെക്കും സംഘത്തിനുമായില്ല. 75ാം മിനിറ്റില്‍ മലപ്പുറത്തുകാരായ അര്ജുന് ജയരാജും സല്‍മാനും നടത്തിയ മുന്നേറ്റം കിസെകെയിലൂടെ ലക്ഷ്യം കണ്ടും. ഗോള്‍ മടക്കാനായി നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞ് ശ്രമിച്ചെങ്കിലും പ്രതിരോധം മറികടക്കാനയില്ല. പ്രീ ക്വാര്‍ട്ടറില്‍ ബംഗളൂരു എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍
പ്ലാസയാണ് ചര്‍ച്ചിലിന് ഗോള്‍ നേടിയത്. അഞ്ചാം മിനിറ്റില്‍ മുന്നിലെത്തിയ ദല്‍ഹിയെ 37ാം മിനിറ്റില്‍ പ്ലാസ ആദ്യം ഒപ്പമെത്തിച്ചു. ടീമിലെത്തിയ പ്ലാസയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു അത്. കളി സമനിലയില്‍ അവസാനിച്ചതോടെ അധിക സമയത്തിലേക്ക് നീണ്ടു. അധിക സമയത്തിന്റെ പകുതിയിലാണ് പ്ലാസ രണ്ടാം ഗോള്‍ നേടി വിജയം സമ്മാനിച്ചത്. മോഹന്‍ബഗാനാണ് ചര്‍ച്ചിലിന്റെ എതിരാളികള്‍.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]