പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ പിങ്ക് വാഷ് റൂം മഞ്ചേരിയില്‍
മഞ്ചേരി: പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇന്ത്യയിലെ ആദ്യ പിങ്ക് വാഷ് റൂം മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 10നു കടത്തനാട്ട് മീനാക്ഷി ഗുരുക്കള്‍ നിര്‍വ്വഹിക്കും. അഡ്വ. എം ഉമ്മര്‍ എം എല്‍ എ പങ്കെടുക്കും.
അത്യാധുനിക മാതൃകകയില്‍ പത്ത് യൂറോപ്യന്‍ ശുചിമുറികള്‍, ഹെല്‍ത്ത് ഫോസെറ്റുകള്‍, അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശുചിമുറികള്‍, ഗ്രൂമിംഗ് റൂമുകള്‍, ഓട്ടോമാറ്റിക് നാപ്കിന് വെന്റിംഗ് മെഷ്യന്, ഓട്ടോമാറ്റിക് ഇന്‍സിനെറേറ്റര്‍ എന്നിവയടങ്ങുന്ന വാഷ് റൂമിന് പത്തു ലക്ഷത്തോളം രൂപ ചെലവ് വരും. പുല്ലഞ്ചേരി ഗ്രാനൈറ്റ് ഇന്റസ്ട്രീസിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മഞ്ചേരി ഐഡിയ ഫാക്ടറിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളുള്ള വിദ്യാലയത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇതില്‍ 75 വിദ്യാര്‍ത്ഥി വിവിധ തരത്തില്‍ അംഗപരിമിതരാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഐഡിയ ഫാക്ടറി കോ ഓര്‍ഡിനേറ്റര്‍ മഞ്ചേരി നാസര്‍, പി ടി എ പ്രസിഡണ്ട് സി പി മുസ്തഫ, പ്രിന്‍സിപ്പല്‍ കെ പി ജയശ്രീ, പൊസിറ്റീവ് സര്‍ക്കിള്‍ ഭരത്ദാസ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജിസ്റ്റ് ഗിരീഷ് ദാമോദരന്‍ പങ്കെടുത്തു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]