ദളിത് ബാലികയെ പാണ്ടിക്കാട് സ്വദേശി ഗര്‍ഭിണിയാക്കി
മഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ശ്രീകുമാറിനെതിരെ മഞ്ചേരി പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ്സെടുത്തു.
2017 ഏപ്രില്‍ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയുടെ മഞ്ചേരി തുറക്കലിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്ഭിണിയായക്കിയെന്നാണ് കേസ്. 2018 മാര്‍ച്ച് രണ്ടിന് പരാതിക്കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രതി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]