മലപ്പുറത്തെ 13വയസ്സുകാരിയെ പീഡിപ്പിച്ച് 68കാരനായ ഒഡീഷ സ്വദേശിക്ക് അഞ്ചു വര്‍ഷം കഠിനതടവ്

മലപ്പുറത്തെ 13വയസ്സുകാരിയെ പീഡിപ്പിച്ച് 68കാരനായ  ഒഡീഷ സ്വദേശിക്ക്  അഞ്ചു വര്‍ഷം കഠിനതടവ്

മഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്ന പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ ഒഡീഷ സ്വദേശിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഒറീസ ബാണപുരം സ്വദേശി സുഭാഷ് ചന്ദ്ര നായക് (68)നെയാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്.
2016 ഒക്‌ടോബര്‍ അഞ്ചിന് പകല്‍ ഒരുമണിക്ക് മൊറയൂര്‍ അരിമ്പ്രയിലെ പ്രതിയുടെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കേസിന്നാസ്പദമായ സംഭവം.
പോക്‌സോ ആക്ട് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്, ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരം ബലാല്‍സംഗത്തിന് അഞ്ചു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാജു ജോര്‍ജ്ജ് ഹാജരായി.

Sharing is caring!