വെളിയങ്കോട് മുജീബിനെ വെട്ടിയ ആര്‍.എസ്.എസുകാരന് ജാമ്യമില്ല

വെളിയങ്കോട്  മുജീബിനെ വെട്ടിയ ആര്‍.എസ്.എസുകാരന്  ജാമ്യമില്ല

മഞ്ചേരി: വെളിയങ്കോട് മുജീബിനെ യുവാവിനെ വാളുകൊണ്ടു വെട്ടിയ
ആര്‍.എസ്.എസുകാരന് ജാമ്യമില്ല. കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതി പെരുമ്പടപ്പ് എരമംഗലം മാരാത്ത് അഖില്‍ (25)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. 2016 മാര്‍ച്ച് 19ന് വൈകീട്ട് അഞ്ചു മണിക്ക് ഐരൂര്‍ പൊന പൊന്നുള്ളി അമ്പലത്തിനടുത്ത് വെച്ചാണ് സംഭവം. വെളിയങ്കോട് ചാലില്‍ അബ്ദുറഹിമാന്റെ മകന്‍ മുജീബുറഹ്മാന്‍ (21)നാണ് വെട്ടേറ്റത്. കേസിലെ അഞ്ചാം പ്രതി മഹേഷിനെ 2016 മാര്‍ച്ച് 28ന് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിജിത്ത്, മിഥുന്‍, ജിത്തു എന്നിവരാണ് മറ്റു പ്രതികള്‍.

Sharing is caring!