മന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ സത്താര്‍ പന്തല്ലൂര്‍

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ കൊലപാതക ആരോപണമുന്നയിച്ച മന്ത്രി കെടി ജലീലിനും അതിനെ എതിര്‍ത്ത രമേശ് ചെന്നിത്തലയ്‌ക്കെതിരെയും എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ 44 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി കെടി ജലീല്‍ നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ മതസംഘടനകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ലീഗിന്റെ പേരില്‍ ആരോപിക്കുകയാണെന്ന് ലീഗ് എംഎല്‍എമാരും പ്രതിപക്ഷ നേതാവും സഭയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സത്താര്‍ പന്തല്ലൂര്‍ രംഗത്ത് വന്നിരിക്കുന്നത്.
മന്ത്രി കെ. ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞ 44 കൊലപാതകങ്ങളുടെ പട്ടിക അദ്ദേഹം പുറത്ത് വിടണം. മന്ത്രിയുടെ ആരോപണം മുഴുവന്‍ അറിയുന്നതിന് മുമ്പ് തന്നെ അതെല്ലാം ഇ.കെ – എ. പി വിഭാഗങ്ങളുടെ സംഘര്‍ഷത്തിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദവും വസ്തുതാപരമായി അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മന്ത്രി കെ. ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞ 44 കൊലപാതകങ്ങളുടെ പട്ടിക അദ്ദേഹം പുറത്ത് വിടണം. മന്ത്രിയുടെ ആരോപണം മുഴുവന്‍ അറിയുന്നതിന് മുമ്പ് തന്നെ അതെല്ലാം ഇ.കെ – എ. പി വിഭാഗങ്ങളുടെ സംഘര്‍ഷത്തിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദവും വസ്തുതാപരമായി അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. മന്ത്രിയും പ്രതിപക്ഷ നേതാവും ആര്‍ക്ക് പുറം ചൊറിഞ്ഞു കൊടുത്താലും അത് മത സംഘടനകളുടെ ചെലവില്‍ വേണ്ട.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]