ഉണ്യാലിലിലെ നബിദിന റാലി അക്രമം: പ്രതികളായ മുഴുവന്‍ സിപിഎമ്മുകാരെയും അറസ്റ്റ് ചയ്യാത്തത് അതീവ ഗൗരവമുള്ളത്: യൂത്ത് ലീഗ്

താനൂര്‍: ഉണ്യാലിലെ സമസ്തയുടെ നിയന്ത്രണത്തിലുള്ള മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നബിദിന റാലിയെ മാരകായുധങ്ങളുമായെത്തി ക്രൂരമായി അക്രമിച്ച കേസിലെ പ്രതികളായ മുഴുവന്‍ സിപിഎം പ്രതികളെയും അറസ്റ്റ് ചെയ്യാത്ത നടപടി അതീവ ഗൗരവമുള്ളതും ഉണ്യാലിലെ
സമാധാന അന്തരീക്ഷത്തിന് നേരേയുള്ള കനത്ത വെല്ലുവിളിയുമാണെന്നു മുസ്ലിം യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. അക്രമം നടന്നു മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു പ്രതിയെ മാത്രമാണ് ഇതുവരെയും അറസ്റ്റ് ചെയ്തത്. ബാക്കി പ്രതികള്‍ മുഴുവന്‍ നാട്ടില്‍ സൗര്യമായി വിഹരിക്കുകയാണ്. പിഞ്ചു കുട്ടികളെപ്പോലും ക്രൂരമായി മര്‍ദിച്ച അക്രമികളെ പിടികൂടാത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സ്വന്തം വീടുണ്ടായിട്ടും ഉണ്യാലിലെ ഇരുപതോളം കുടുംപങ്ങള്‍ അഭയാര്‍ഥികളായി മറ്റു പ്രദേശങ്ങളില്‍ കഴിയുകയാണ്. കൊലപാതക ശ്രമ കേസുകളില്‍ വരെ പ്രതികളായവര്‍ നാട്ടില്‍ വിലസുമ്പോഴാണ് ഇരുപതോളം കുടുംപങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ കഴിയേണ്ടി വരുന്നതെന്നത് അതീവ ഗൗരവമുള്ളതാണ്. അധികൃതര്‍ ഇനിയും നിസ്സംഗത തുടര്‍ന്നാല്‍ ഇതിനെതിരെ ശക്തമായ സമരവുമായി യൂത്ത് ലീഗിന് രംഗത്തിറങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി. റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. വികെഎ ജലീല്‍, ടി.എ റഹീം മാസ്റ്റര്‍, ടി. നിയാസ്, എന്‍. ജാബിര്‍, ജാഫര്‍ ആല്‍ബസാര്‍, സകരിയ്യ കെ.പി, അന് വര് കെ, അബ്ദുറഹിമാന് എന്‍.ടി, അഫ്സല്, സക്കരിയ്യ കെ.പി എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]