44 കൊലപാതങ്ങളാണ് മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ളത്

44 കൊലപാതങ്ങളാണ് മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ളത്

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍. ‘ 44 പുണ്യമാക്കപ്പെട്ട കൊലപാതകങ്ങളാണ് മുസ് ലിം ലീഗ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. മുസ്‌ലിം കളെ ഞങ്ങള്‍ കൊല്ലാം വേറെയാരും കൊല്ലേണ്ടതില്ലെന്ന നിലപാടാണ് ലീഗിനുള്ളത് ‘ അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകം നിയമസഭയില്‍ വെക്കാന്‍ തയ്യാറാണെന്നും മന്ത്രി അവകാശപ്പെട്ടു.

ഓമശ്ശേരിയിലെ മദ്‌റസാ അധ്യാപകന്‍ കെടിസി അബ്ദുറഹ്മാന്‍, മണ്ണാര്‍ക്കാട് ഇരട്ടകൊലപാതകം എന്നിവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ലീഗായില്ല എന്ന തെറ്റാണ് മണ്ണാര്‍ക്കാട് കൊല്ലപ്പെട്ടവര്‍ ചെയ്‌തൊള്ളു. എപി അബൂക്കര്‍ മുസ്‌ലിയാരുടെ അനുയായി എന്ന തെറ്റേ അവര്‍ ചെയ്‌തൊള്ളു. അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ആരോപണത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലുണ്ടായ ആരോപണം രേഖയില്‍ നിന്നും നീക്കണമെന്ന് പ്രതിപക്ഷം ആശ്യപ്പെട്ടു. ഒരു പതിറ്റാണ്ടില്‍ ഏറെയായി മുസ് ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന കെടി ജലീല്‍ ഇതില്‍ എത്ര കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് വികെ ഇബ്രാഹിം കുഞ്ഞ് ചോദിച്ചു. മന്ത്രിയുടെ പരമാര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു.

Sharing is caring!