മലപ്പുറത്ത്് പരീക്ഷയ്ക്ക് പോയ പെണ്‍കുട്ടികളെ ബസില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു

മലപ്പുറത്ത്് പരീക്ഷയ്ക്ക്  പോയ പെണ്‍കുട്ടികളെ  ബസില്‍വെച്ച്  പീഡിപ്പിക്കാന്‍ ശ്രമിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനികളെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പൊന്നാനി ബസ്സ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട പോപ്പുലര്‍ ബസില്‍ വെച്ചാണ് രണ്ട് പെണ്‍കുട്ടികളെ യാത്രക്കാരിലൊരാള്‍ ഉപദ്രവിച്ചത്.

പൊന്നാനി എം ഇ എസ് കോളേജിലേക്ക് പരീക്ഷയ്ക്ക് വന്നതായിരുന്നു സ്വകാര്യ കോളേജില്‍ പഠിക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍. യാത്രക്കാര്‍ വളരെ കുറവ് മാത്രമായിരുന്നു അന്നേരം ബസിലുണ്ടായിരുന്നത്.പ്രായമുള്ളയൊരാളാണ് ശാരീരികമായി ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

Sharing is caring!