കരുണാമൃതവുമായി എസ്.കെ.എസ്.എസ്.എഫ്

കരുണാമൃതവുമായി എസ്.കെ.എസ്.എസ്.എഫ്

താനൂര്‍: എസ്.കെ.എസ്.എസ്.എഫ് മോര്യ യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുണാമൃതം 2018 എന്ന ശീര്ഷകത്തില്‍ മോര്യ മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷികള്‍ക്കൊരു തണ്ണീര്‍കുടം സ്ഥാപിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എം. ഇബ്‌നു മൗലവി ഉദ്ഘാടനം ചെയ്തു. കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ഖിയത്തീബ് ഉമ്മര്‍ ഫൈസി പാലത്തിങ്ങല്‍ കരുണാമൃതം സന്ദേശം നല്‍കി. മഹല്ല് പ്രസിഡന്റ് കെ മുഹമ്മദ് കുട്ടി, സെക്രട്ടറി വടക്കത്തിയില്‍ അബ്ദുല്‍കരീം, മദ്രസ സെക്രട്ടറി ടി സൈതലവി ഹാജി, എസ്.വൈ.എസ് പ്രസിഡന്റ് ആര്‍.വി. സൈതലവി ഹാജി, സെക്രട്ടറി എന്‍ സുബൈര്‍, യൂത്ത് ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് റഷീദ്മോര്യ, റിലീഫ് സെല്‍ സെക്രട്ടറി യൂസഫ് കെ, എസ്.കെ. എസ്.എസ്.എഫ് ഭാരവാഹികളായ സല്‍മാന്‍ ഫാരിസ് പി.വി, ടി ഷഫീഖ്, എം. മുഫസ്സില്‍, സി.കെ ഫായിസ്, സിദ്ധീഖ് പൂക്കുന്നത്ത്, ബാവ കോളങ്ങത്ത്, ഷാഹിദ് കണ്ടാണത്ത്, റംഷാദ് കെ കെ, ഷാദുലി എം എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!