മഞ്ചേരിയില്‍ പോലീസിനെ ആക്രമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരെ റിമാന്‍ഡ്ചെയ്തു
മഞ്ചേരി: ഹര്‍ത്താലിന്റെ മറവില്‍ ആക്രമമഴിച്ചുവിടുകയും തടയനെത്തിയ പൊലീസിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ മഞ്ചേരിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും, കൗണ്‍സിലറും ഉള്‍പ്പെടെ നാല് പേരെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി നിസാറലി എന്ന കുട്ട്യാന്, കൗണ്‍സിലര്‍ ഉണ്ണിക്കൃഷ്ണന്, ജൗഹര്‍, ഷാജിബ് മുട്ടിപ്പാലം എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.
2012ലാണ് കേസിനാസ്പദമായ സംഭവം. എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന് അറസ്റ്റിലായതിനെ തുടര്‍ന്ന് സിപിഎം നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നാണ് മഞ്ചേരിയില്‍ അക്രമ സംഭവങ്ങളുണ്ടായത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പിന്നീട് കോടതിയില്‍ ഹാജരായില്ല. സമന്‍സ് അയച്ചെങ്കിലും ഹാജരാവത്തതിനെ തുടര്‍ന്ന് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കോടതിയില്‍ കീഴടങ്ങിയെ പ്രതികളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).