ഷെഫിന്‍ ജഹാനെതിരെയുള്ള തീവ്രവാദ ആരോപണം എന്‍ ഐ എ യുടെ ആസൂത്രിത മുസ്ലിം വേട്ടയുടെ ഭാഗമാണെന്ന് എസ് ഐ ഒ

മലപ്പുറം: ഷെഫിന്‍ ജഹാനെതിരെയുള്ള തീവ്രവാദ ആരോപണം എന്‍ ഐ എ യുടെ ആസൂത്രിത മുസ്ലിം വേട്ടയുടെ ഭാഗമാണെന്ന് എസ് ഐ ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള. എസ് ഐ ഒ മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറം മലബാര്‍ ഹൗസില്‍ വെച്ച് സംഘടിപ്പിച്ച പ്രൊഫഷണല്‍ കേഡര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈഞ്ജാനിക പുതു പ്രവണതകളെ തിരിച്ചറിഞ്ഞ് സാമൂഹിക പുനര്‍നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാവേണ്ടത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് കാലത്തിന്റെ തേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി കേരള ശൂറംഗം പി.വി റഹ്മാബി, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സി.കെ ഷബീര്‍, എസ് ഐ ഒ കേരള തന്‍ശിഅ ഡയറക്ടര്‍ കെ.പി അജ്മല്‍, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രട്ടറി സലീം മമ്പാട്, മലേഷ്യ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥി അബ്ദുല്‍ വാസിഹ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സമാപനം നിര്‍വഹിച്ചു.
എസ് ഐ ഒ മലപ്പുറം ജില്ല പ്രസിഡന്റ് നഈം സി.കെ.എം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീന്‍ മമ്പാട് സ്വാഗതവും ഹംസത്തലി കുന്നക്കാവ് നന്ദിയും പറഞ്ഞു. സല്‍മാനുല്‍ ഫാരിസ്, റഫീഖ് മാറഞ്ചേരി, ഡോ.ഹിശാം ഹൈദര്‍, ശമീമ സക്കീര്‍, ജല്‍വ മെഹര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]