കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന അക്രമരാഷ്ട്രീയം; ഖാദര്‍ മൊയ്തീന്

കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന അക്രമരാഷ്ട്രീയമാണ് നിലവിലുള്ളതെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ കെഎം ഖാദര്‍ മൊയ്തീന്. ഭയത്തോടെ ജീവിക്കുന്നവരുടെ നാടായി ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഖാദര്‍ മൊയ്തീന്. മുസ്്ലിം ലീഗ് സ്ഥാപകദിന സംഗമം ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്യുന്നു ത്രിപുരയില്‍ ഉള്‍പ്പെടെ നേരിടേണ്ടിവന്ന തിരിച്ചടികളില്‍നിന്ന് കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ കണ്ണുതുറക്കണം. കൊടുംവര്‍ഗീയത പ്രസംഗിക്കുന്നവരെ സര്‍ക്കാര്‍ കയറൂരി വിടുകയാണ്. എന്നാല്‍, ഒരു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കുനേരെ മാത്രം നിയമനടപടികളുമായി പോകുന്നത് ഭയാനകമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനൊപ്പം നില്ക്കുന്ന രീതി ഇടതു സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്ന കാലത്ത് യുപിഎ മുന്നണിയോടു ചേര്‍ന്ന് തുടര്‍ന്നും മുസ്ലിം ലീഗ് അതിന്റെ ദൗത്യവുമായി മുന്നോട്ടുപോകുമെന്നും ഖാദര്‍ മൊയ്തീന് കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്, എംഐ ഷാനവാസ്, എംഎല്‍എമാരായ എം.കെ മുനീര്‍, പാറക്കല്‍ അബ്ദുല്ല എന്നിവരും മുനവറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, പി.എം.എ സലാം, സി.പി ചെറിയ മുഹമ്മദ്, എം.എ റസാഖ് എന്നിവരും പ്രസംഗിച്ചു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും