മലപ്പുറത്ത് മുസ്ലിംലീഗിന്റെ പച്ചലഡു വിതരണം
മലപ്പുറം: മുസ്ലിംലീഗ് എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുസ്ലിംലീഗ്് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പച്ചലെഡു വിതരണം ചെയ്തു. മലപ്പുറം ടൗണ്‍ പരിധിയില്‍ മാത്രം മുന്‍സിപ്പല്‍ യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പച്ചലെഡുകളാണ് വിതരണം ചെയ്തത്. അതേ സമയം ഡുവിതരണ ആഘോഷത്തോടൊപ്പംതന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധചെലുത്തിയാണ് മുസ്ലിംലീഗിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍.
ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷ ഭാഗമായി ഒരു വര്‍ഷത്തെ 70ഇന കര്‍മ പരിപാടികള്‍ക്കാണ് നേതൃത്വം രൂപം നല്‍കിയിട്ടുള്ളത. വാര്‍ഡ് തല സമ്മേളനം, ബാലവേദി, ഹരിത, വനിതാ, ചാരിറ്റബിള്‍ സെല്‍ രൂപീകരണം, പലിശ രഹിത വായ്പാ സംരംഭം, ദ്വിദിന പഞ്ചായത്ത്്-മുനിസിപ്പല്‍ സമ്മേളനങ്ങള്‍ അംബേദ്കര്‍ ദിനത്തില്‍ ദളിത് സമൂഹവും അംബേദ്കറും മുസ്ലിം ലീഗും വിഷയത്തില്‍ സമ്മേളനം, തൊഴിലാളി ദിനത്തില്‍ കെ.എം സീതിസാഹിബും മുസ്ലിം ലീഗും തൊഴിലാളി പ്രസ്ഥാനവും വിഷയത്തില്‍ സെമിനാര്‍, റമദാനില്‍ ദരിദ്ര കുടുംബങ്ങളെ ദത്തെടുക്കല്‍, പെരുന്നാള്‍ സുഹൃദ് സംഗമം,
ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷം, നിയോജകമണ്ഡലം സമ്മേളനം, സ്വാതന്ത്ര്യത്തിന് മലപ്പുറത്തിന്റെ സംഭാവന എന്ന സ്വാതന്ത്ര്യദിന സമ്മേളനം, ഓണാഘോഷം, ഈദ് ഫെസ്റ്റ്, അധ്യാപക ദിനത്തില്‍ ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ചര്‍ച്ച ചെയ്യുന്ന സെമിനാര്‍, അവാര്‍ഡ് ജേതാക്കളായ അധ്യാപകരെ ആദരിക്കല്‍, ഒക്ടോബറില്‍ ഗാന്ധി നിന്ദിക്കപ്പെടുന്നു-ഗോഡ്സേ വാഴ്ത്തപ്പെടുന്നു സെമിനാര്‍, കേരളപ്പിറവിയോടനുബന്ധിച്ച് കേരളവും മുസ്ലിം ലീഗും മലപ്പുറവും ചര്‍ച്ചാ സമ്മേളനം, യുവാക്കള്‍ക്കായി കായിക സമിതി രൂപീകരണം, കേന്ദ്ര-സംസ്ഥാന കിരാത ഭരണത്തിനെതിരെ പഞ്ചായത്ത്-മുനിസിപ്പല്‍ തല പദയാത്ര, ചതുര്‍ദിന ജില്ലാ സമ്മേളനം, ദരിദ്രഗ്രാമങ്ങളെ ദത്തെടുക്കല്‍, 70 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം, 70 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണം, ലഹരി വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം പ്രഭാഷണ പരമ്പരകള്‍, ഭീതി പരത്തുന്ന ഫാസിസവും ഭീകരത വളര്‍ത്തുന്ന മാര്‍ക്സിസവും സംവാദ സദസ്, ബഹുജന ഗ്രാമസഭ, അധികാര കവര്‍ച്ചക്കെതിരെ ജനപ്രതിനിധികളെ അണിനിരത്തി പ്രക്ഷോഭം, മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, പാര്‍ട്ടി സ്കൂള്‍, സ്മൃതി സദസ്, മുന്‍ ജനപ്രതിനിധികളെ ആദരിക്കല്‍, പാര്‍ട്ടി ചരിത്ര ഗ്രന്ഥ നിര്‍മാണം, സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് 70 ഇന കര്‍മ പരിപാടികള്‍.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]