വട്ടംകുളത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയെ രാത്രിയില്‍ പതിയിരുന്ന് അക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വട്ടംകുളത്ത് സി.പി.എം  ലോക്കല്‍ സെക്രട്ടറിയെ  രാത്രിയില്‍ പതിയിരുന്ന്  അക്രമിച്ച ബി.ജെ.പി  പ്രവര്‍ത്തകന്‍ അറസ്റ്റില്‍

എടപ്പാള്‍: സി.പി.എം ലോക്കല്‍ സെക്രട്ടറിയെ രാത്രിയില്‍ പതിയിരുന്ന് ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വട്ടംകുളം എരുവപ്രക്കുന്ന് സ്വദേശി വി.പി.ബാലനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച്ച മുമ്പാണ് ആക്രമണം ഉണ്ടായത്.
കുറ്റിപ്പാല ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണന്‍ പരുക്കോടെ ഇപ്പോഴും ചികിത്സയിലാണ്. വലതുകാല്‍ അടിയേറ്റ് എല്ലു പൊട്ടിയ നിലയിലായിരുന്നു.
ആക്രമണം നടന്ന സ്ഥലത്തിനോടു ചേര്‍ന്ന വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. അതേസമയം പോലീസ് നിരപരാധികളായ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

Sharing is caring!