ജനന ദിവസംതന്നെ ആദരം ഏറ്റുവാങ്ങി മലപ്പുറത്തെ പെണ്‍കുഞ്ഞ് .
തവനൂര്‍: ലോക വനിതാ ദിനത്തില്‍ വനിതകള്‍ക്ക് വേണ്ടിവേറിട്ട പരിപാടികളുമായി കടകശ്ശേരി ഐഡിയല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയരായി .ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ജനിച്ച ആദ്യ പെണ്‍കുട്ടിയെ സ്നേഹ സമ്മാനങ്ങളൊരു ക്കി ആദരിച്ചാണ് ഐ ഡിയല് കോളേജിലെ വുമണ്‍ ഡവലപ്മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആചരിച്ചത് .
ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളടക്കം പീഡനത്തിനിരയാകുന്ന ഈ കാലഘട്ടത്തില്‍ ‘ഓരോ പെണ്‍കുഞ്ഞും ആദരിക്കപ്പെടേണ്ടവളാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഐ ഡിയല് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു കാമ്പയില്‍ സംഘടിപ്പിച്ചത് .പടിഞ്ഞാത്തൊടി സ്വദേശികളായ അബുബക്കര്‍ – റാഹില ബാനു ദമ്പതികളുടെ കുഞ്ഞിനാണ് ഡോക്ടര്‍ സലിം ,നഴ്സിംഗ് സൂപ്രണ്ട് വല്‍സല എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഈ അപൂര്‍വ്വ ആദരംലഭിച്ചത്.
ഐഡിയല്‍ കോളേജ് വുമണ്‍ ഡവലപ്പ്മെന്റ് സെല്‍ കോഡിനേറ്റര്‍ വി നിജിന ,ആര് രജിത ,വിദ്യാര്‍ത്ഥികളായ നൂര്‍ സുഹൈരിയ, ആശാ എസ് മേനോന് ,സി അമൃത എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]