യു.പി ,അസംഗഡ് സ്വദേശി രഞ്ജിത്ത് പറയുന്നു… നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്

യു.പി ,അസംഗഡ് സ്വദേശി  രഞ്ജിത്ത് പറയുന്നു… നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്

മലപ്പുറം: യു.പി ,അസംഗഡ് സ്വദേശി രഞ്ജിത്തിന്റെ കേരളത്തിനെ കുറിച്ച് വര്‍ണനകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച സാദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് ജനറല്‍സെക്രട്ടറി ടി.മുജീബ് ഈപോസ്റ്റ് ഷെയര്‍ ചെയ്തതോടെയാണ് യു.പി സ്വദേശിയുടെ കേരളത്തെ കുറിച്ചു സങ്കല്‍പങ്ങള്‍ കൂടുതല്‍പേര്‍ കാണാനിടയാക്കിയത്.

കേരളത്തില്‍ ജനിച്ച നിങ്ങളൊക്കെ ഭാഗ്യവാന്‍മാരാണെന്നു പറയുന്ന യു.പി സ്വദേശി രഞ്ജിത്ത് കേരളം സുന്ദരവും ഹൃദ്യവുമാണെന്നും മനസ്സ് തുറന്നു പറയുന്നു.

ഞാന്‍ എപ്പോഴും വിചാരിക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാരെക്കാളും സൗകര്യവും സമാധാനവും ഭഗവാന്‍ നിങ്ങള്‍ക്ക് തന്നതെന്തേ എന്ന്..ഞാന്‍ തന്നെ അതിന്റെ കാരണം കണ്ടെത്തി..നിങ്ങളുടെ പരസ്പര സൗഹാര്‍ദ്ദവും സാഹോദര്യവുമാണതിന്
കാരണമെന്നും രഞ്ജിത്ത് പറയുന്നു.

സാദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇത് യു.പി ,അസംഗഡ് സ്വദേശി രഞ്ജിത്ത്…
എന്റെ കടക്കടുത്ത് ഇന്ഡസ്ട്രിയല്‍ വര്‍ക്ക്‌സിലെ വെല്‍ഡര്‍..
ഇന്നലെ രഞ്ജിത്ത് എന്നോട് കുറച്ച് കാര്യങ്ങള്‍ പറഞ്ഞു…അത് കൂട്ടി ചേര്‍ക്കലില്ലാതെ നിങ്ങളോട് ഞാന്‍ പങ്ക് വെക്കുന്നു.

രഞ്ജിത്ത് :സാദിഖ് ഭായ് നിങ്ങളൊക്കെ ഭാഗ്യവാന്‍മാരാണ് ഈ കേരളത്തില്‍ ജനിച്ചത്.അത്ര സുന്ദരവും ഹൃദ്യവുമാണ് നിങ്ങളുടെ നാട്…

ഞാന്‍ എപ്പോഴും വിചാരിക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാരെക്കാളും സൗകര്യവും സമാധാനവും ഭഗവാന്‍ നിങ്ങള്‍ക്ക് തന്നതെന്തേ എന്ന്..ഞാന്‍ തന്നെ അതിന്റെ കാരണം കണ്ടെത്തി..നിങ്ങളുടെ പരസ്പര സൗഹാര്‍ദ്ദവും സാഹോദര്യവുമാണതിന്
കാരണം

എന്റെ നാട്ടിലെ ഹിന്ദുവും മുസ്ലിമും ഒക്കെ ഒരുപോലാ…തമ്മില്‍ യാതൊരു തരത്തിലുള്ള സ്‌നേഹ ബന്ധവും ഇല്ല..ആരും അപരന്റെ വീട്ടില്‍ നിന്ന് വെള്ളം പോലും കുടിക്കില്ല.നിങ്ങളങ്ങിനെയല്ല..ഇടകലര്‍ന്ന് താമസിക്കുന്നു….ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു..പരസ്പരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു.

നിങ്ങള്‍ക്ക് ആഘോഷങ്ങള്‍ സന്തോഷത്തിന്റേതാണ്…ഞങ്ങള്‍ക്ക് പല ആഘോഷങ്ങളും വരുന്നത് തന്നെ പേടിയാണ്…ആഘോഷങ്ങളെ തുടര്‍ന്നാണധികവും കലാപങ്ങളുണ്ടാകാറ്..പിന്നെ ദിവസങ്ങളോളം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ല…

ഞങ്ങളെ നാട്ടിലെ ജനങ്ങളും അതിലുപരി സര്‍ക്കാറും പിഴകളാണ്..

അക്രമികളെ ശിക്ഷിക്കാന്‍ ഒരു നീക്കവും സര്‍ക്കാറില്‍ നിന്നുണ്ടാവില്ല…

(ഇത്രയും പറഞ്ഞ് മുഖത്ത് ഒരു തെളിച്ചത്തോടെ അവന്‍ തുടരുന്നു.)

ഇപ്പൊ ഇവിടെ വന്ന ഞങ്ങള്‍ക്ക് നിങ്ങളെപ്പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ട്.ഞങ്ങളുടെ അടുത്ത ഗ്രാമത്തിലുള്ള പലരേയും ഞാന്‍ പരിചയപ്പെടുന്നത് ഇവിടെ നിന്നാണ്..ഇപ്പൊ നാട്ടില്‍ ലീവിന് പോകുമ്പോള്‍ ഞങ്ങള്‍ പരസ്പരം കാണുകയും വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്..

(അവന്റെ മുഖത്ത് ഞാന്‍ നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷയുടെ തിളക്കം കണ്ടു.)

ഇത്രയും കേട്ട ശേഷം എനിക്ക്
വളരെ അഭിമാനവും സന്തോഷവും തോന്നി… അതോടൊപ്പം ഭാവിയെ ക്കുറിച്ച് ചില ഭീതികളും അസ്വസ്ഥയും…

നമ്മുടെ നന്മകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമ്പോള്‍ അവരുടെ തിന്മകളെ നാം വാരി പുണരുന്നുവോ എന്ന ഭീതി…

നാമ്മുടെ സൗഹാര്‍ദ്ദന്തരീക്ഷം കാലാകലം നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ…

സാദിഖ് നീറ്റിക്കല്‍

Sharing is caring!