എം.എം അക്ബറിനെതിരായ നടപടി പൗരാവകാശ നിഷേധം: യൂത്ത് ലീഗ്

എം.എം അക്ബറിനെതിരായ  നടപടി പൗരാവകാശ  നിഷേധം: യൂത്ത് ലീഗ്

തിരൂരങ്ങാടി: എം.എം.അക്ബറിനെതിരായി തീവ്രവാദ മുദ്രകുത്തി പീഡിപ്പിക്കുന്ന പോലീസ് നടപടി പൗരാവകാശ നിഷേധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് നഗരസഭ മുസ്ലിം യുത്ത് ലീഗ് എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളും മതവിശ്വസ സ്വതന്ത്ര്യവും സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് എഴുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 10ന് ശാഖകളില്‍ പതാകദിനമായും വിളബര ജാഥയും സംഘടിപ്പിക്കാന്‍ യോഗം തീരൂമാനിച്ചു. പി.കെ.ഹംസ അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദുസലാം, അനീസ് കൂരിയാടന്‍, റിയാസ് തോട്ടുങ്ങല്‍, കെ.മുഹീനുല്‍ ഇസ്ലാം, സാദിഖ് ഒള്ളക്കന്‍, ശിഹാബ് പാറേങ്ങല്‍ പി.കെ.സര്‍ഫാസ് പ്രസംഗിച്ചു.

Sharing is caring!