ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു പി.കെ.കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായമാണമെന്ന് തെളിഞ്ഞതായും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതോടെ ഷുഹൈബിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മകന് നഷ്ടപ്പെട്ട മാതാപിതാക്കളുടെ ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി.
ഷുഹൈബ് കൊല്ലപ്പെട്ടത് മുതല്‍ ഉയര്‍ന്നുവരുന്ന ഗൂഡാലോചനയെ കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്നതായിരുന്നു സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട്. തുടര്‍ച്ചയായി സി.പി.എം നടത്തിവരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളുക്കളികള് സി.ബി.ഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് തന്നെ കരുതാം. പടച്ചവന് ജഡ്ജിയുടെ രൂപത്തില്‍ വന്ന് വിധി പറഞ്ഞെന്നാണ് ഷുഹൈബിന്റെ കുടുംബം പ്രതികരിച്ചത്. ഇത് ആ കുടുംബം അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെയും മാനസിക സംഘര്‍ഷത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]