മലപ്പുറത്തുകാരന്റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പണം മോഷ്ടിച്ച പോലീസുകാരന് മുന്‍കൂര്‍ ജാമ്യമില്ല

മലപ്പുറത്തുകാരന്റെ  എ.ടി.എം കാര്‍ഡ്  തട്ടിയെടുത്ത് പണം  മോഷ്ടിച്ച പോലീസുകാരന്  മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: മലപ്പുറത്തുകാരന്റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പണം മോഷ്ടിച്ച പോലീസുകാരന് മുന്‍കൂര്‍ ജാമ്യമില്ല.
മോഷണക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന പൊലീസുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. മലപ്പുറം തേഞ്ഞിപ്പലം തുളസീദളത്തില്‍ ജയകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. പൊലീസുകാരനായ പ്രതി മെഡിക്കല്‍ ലീവെടുത്ത് 2017 ജൂലൈ മുതല്‍ യൂണിവേഴ്‌സിറ്റിയിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ മണിദീപത്തില്‍ ദീപു സുധാകരന്റെ ഉടമസ്ഥതയിലുള്ള ടേക്ക് എ ബ്രേക്ക് ഹോട്ടലിലാണ് ജോലി ചെയ്തത്.
ദിപുവിന്റെ എടിഎം കാര്‍ഡ് തന്ത്രത്തില്‍ കൈവശപ്പെടുത്തി പണം പിന്‍വലിച്ച പ്രതി ഹോട്ടലിലെ വില പിടിപ്പുള്ള പല വസ്തുക്കളും മോഷ്ടിച്ചുവെന്നും പരാതിക്കാരനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Sharing is caring!