മഞ്ചേരിക്കാരന്‍ ജിദ്ദയില്‍ മരിച്ചു

മഞ്ചേരിക്കാരന്‍ ജിദ്ദയില്‍ മരിച്ചു

മഞ്ചേരി: ഹൃദയസ്തംഭനം മൂലം മഞ്ചേരി കിടങ്ങഴി സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു. മഞ്ചേരി കിടങ്ങഴി പോത്തുംകാട്ടില്‍ ഇംതിയാസ് അഹമ്മദിന്റെ മകന്‍ ഫയാസ് അഹമ്മദ് (38) ആണ് മരിച്ചത്. ജിദ്ദയിലെ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്തുവരുന്ന ഫയാസ് കുടുംബ സമേതം ഗള്‍ഫില്‍ താമസിച്ചു വരികയാണ്. മാതാവ്: ഹഫ്‌സ, ഭാര്യ: ഫസീല, മക്കള്‍: റസ്‌ലാന്‍, അമന്‍, ലസീം. സഹോദരങ്ങള്‍: ഫാസില്‍, ഫാരിസ്, ഫര്‍സാന. ഖബറടക്കം ഇന്ന് ജിദ്ദയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Sharing is caring!