പത്തുവയസ്സുകാരിയെ പീഡിപ്പിച്ച മഞ്ചേരിയിലെ ലീഗ്കൗണ്‍സിലര്‍ കുട്ടന്‍ രാജിവെക്കണമെന്ന്

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച മഞ്ചേരിയിലെ ലീഗ്കൗണ്‍സിലര്‍  കുട്ടന്‍ രാജിവെക്കണമെന്ന്

മഞ്ചേരി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മഞ്ചേരി നഗരസഭാ കൗണ്‍സില്‍ അംഗം കാളിയാര്‍തൊടി കുട്ടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിക ജാതി ക്ഷേമ സമിതി മഞ്ചേരി ഏരിയാ കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് എന്‍ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് വി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ പി രാവുണ്ണി, അഡ്വ. കെ ഫിറോസ് ബാബു പ്രസംഗിച്ചു. ഏരിയ സെക്രട്ടറി രാജന്‍ പരുത്തിപ്പറ്റ സ്വാഗതവും ജോ. സെക്രട്ടറി എം എന്‍ മാധവന്‍ നന്ദിയും പറഞ്ഞു.

Sharing is caring!