മലപ്പുറം ഇന്ന് ശരിക്കും ചുവന്നു

മലപ്പുറം: നാലുദിവസത്തെ സി.പി.ഐ സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപനത്തോടനുബന്ധിച്ചു ആയിരങ്ങള്‍ പങ്കെടുത്ത റെഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ മലപ്പുറം അക്ഷരാര്‍ഥത്തില്‍ ചുവന്നു.
സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മോദി ഗവണ്മെന്റ് രാജ്യത്തിന്
ബാധ്യതയായി കഴിഞ്ഞെന്ന് സി പി ഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു.
മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച്
നടന്ന പൊതു സമ്മേളനവും റാലിയും ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി മാത്രമാണ്
ബി ജെ പി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. രാജ്യത്തെ സമ്പത്ത് രണ്ട് ശതമാനത്തോളം വരുന്ന
വന്‍കിട മുതലാളിമാരുടെ കീശയിലെത്തിക്കാനുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍
ലക്ഷ്യംവെക്കുന്നത്. പാവപ്പെട്ടവന് ഈ ഭരണത്തില്‍ രക്ഷയില്ലാതായി കഴിഞ്ഞു.
വര്‍ഗ്ഗീയതയും അതിനെ മറയാക്കിയുള്ള കച്ചവടവും കലാപവുമാണ് രാജ്യത്ത്
നടക്കുന്നത്. ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചും വിവിധങ്ങളായ മതേതര ജനാധിപത്യശക്തികളെ
ഏകോപിപ്പിച്ചും വര്‍ഗ്ഗീയതക്കും നവ ഉദാരവത്കരണ നയങ്ങള്ക്കുംഎതിരായ വിശാല ജനപക്ഷ ബദല്‍
ഉയര്‍ത്തികൊണ്ടു വരണം. വര്‍ഗ്ഗീയതക്കെതിരെ വിശാലമായ ഇടതുപക്ഷ മതേതര
ജനാധിപത്യ വേദി ഉയര്‍ത്തികൊണ്ടുവരണം. ജനപക്ഷ ബദല്‍ കേവലമായ തെരഞ്ഞെടുപ്പു
സഖ്യമല്ലെന്ന് ജനങ്ങള്ക്ക്ബോധ്യപ്പെടുകയും അവരുടെ വിശ്വാസമാര്‍ജ്ജിക്കുകയും
ചെയ്യേണ്ടപോരാട്ടമാണമെന്നും റെഡ്ഢി പറഞ്ഞു.ബിജെപിക്കെതിരായ പോരാട്ട വഴിയില്‍ വിശാലമായ
സമരബന്ധുക്കളുണ്ടാകണം.വൈവിധ്യങ്ങളുടെ രാജ്യത്ത് പ്രാദേശിക സഖ്യങ്ങള്‍ പ്രധാനമാണ്. ഓരോ
നാടിനുംഅനുസരിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കേണ്ടിവരും.ജനങ്ങളുടെ
വലിയ ഐക്യനിര ഉയര്‍ത്തി ബിജെപിയെയും സംഘപരിവാറിനെയും
പ്രതിരോധിക്കുകയും പരാജയപ്പെട്ടുത്തുകയുമാണ് കമ്മ്യുണിസ്റ്റ്
പാര്‍ടിയുടെ മുഖ്യ കടമയെന്നും എസ് സുധാകര്‍ റെഡ്ഡിപറഞ്ഞു. എന്നാല്‍
രാജ്യത്ത് ഇടതു പക്ഷത്തിന് ഒറ്റയ്ക്ക് അതിനു കഴിയുകയില്ല.
രാജ്യത്ത ഭരണഘടനയെ സംരക്ഷിക്കാനും അഭിപ്രായ, ആവിഷ്കാര
സ്വാതന്ത്ര്യം നിലനിര്ത്താവനും വിശാല ജനാധിപത്യ മതനിരപേക്ഷ
ഇടതുപക്ഷ വേദി ഉണ്ടായേ തീരൂ. സംഘപരിവാറിന്റെ
അടിച്ചമര്‍ത്തലിനെതിരെ പൊരുതുന്ന ജിഗ്നേഷ് മേവാനിയെ
പോലുള്ളവരുടെ പ്രസ്ഥാനങ്ങളെയും ന്യൂന പക്ഷങ്ങളെയും
ചിന്തകരെയും എഴുത്തുകാരെയും വ്യക്തികളെയും ഒക്കെ അതിനോട്
കൂട്ടു ചേര്‍ക്കണം. ഇതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് സംഖ്യമല്ല.
തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ ഒരോരോ സംസ്ഥാനങ്ങളുടെ സവിശേഷ
സാഹചര്യങ്ങള്‍ക്കനുസരിച്ച് അപ്പപ്പോള്‍ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം
പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നില നിര്‍ത്തുകയും ആ അധികാരം ഉപയോഗിച്ച്
കോര്‍പറേറ്റുകളുടെ താല്പര്യം സമരക്ഷിക്കുകയുമാണ് ബിജെപി. ജനങ്ങളെ
തൊട്ടുകൂടാത്തവരെന്നും മറ്റും വേര്‍തിരിച്ച ജാതി വ്യവസ്ഥ സ്യഷ്ടിച്ച മനുസ്മൃതിയാണ്
സംഘപരിവാര്‍ നടപ്പാക്കാല്‍ ശ്രമിക്കുന്നത്. ബീഫിന്റെയും ഗോ രക്ഷയുടെയും പേരില്‍
നാല്പതോളം പേരെയാണ് കൊലപ്പെടുത്തിയത്. ഉനയിലും യുപിയിലും
ന്യൂനപക്ഷങ്ങളെയും ദളിതരെയും വേട്ടയാടി. അനീതിക്കെതിരെ എഴുത്തിലൂടെ
പ്രതികരിച്ച കല് ബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ പന്‍സാരെ എന്നീ
ബുദ്ധജീവികളെയും ചിന്തകരെയും കൊലപ്പെടുത്തി.
റഷ്യന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയില്‍
രുപീകൃതമായ തൊഴിലാളി പ്രസ്ഥാനങ്ങളാണ് ന്യമായ തൊഴില്‍
അവകാശങ്ങളും കര്‍ഷകരുടെ അവകാശങ്ങളും നേടിത്തന്നത്. എന്നാല്‍
ഇന്ന് മോഡി ഗവണ്മെന്റ അതെല്ലാം ഇല്ലാതാക്കുന്നു. പാവങ്ങളും
പണക്കാരും തമ്മിലുള്ള അന്തരം വലുതാകുന്നു. ജനം കടുത്ത ജീവിത
ക്ലേശങ്ങളിലാണ്. 90കളിലാരംഭിച്ച ഉദാരസമ്പദ്വ്യവസ്ഥ എല്ലാം
താറുമാറാക്കി. സാമ്പത്തിക അനീതിയില്‍ ജനം അസംതൃപ്തരാണ്.
രാജ്യത്തിന്റെ 70% സമ്പത്ത് ഒരു ശതമാനത്തിന്റെ കൈയിലായി.
സമ്പത്തിന്റെ കേന്ദ്രീകരണത്തിന് മോഡി ഭരണം ആക്കംകൂട്ടി. വന്‍കിട
വ്യവസായികളുടെ കൈയില്‍ 98% സമ്പത്തും. കോര്‍പറേറ്റുകളുടെ
വരുമാനം ലക്ഷം കോടിയായി വര്‍ധിക്കുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യ
ചെയ്യുന്നു. സ്വര്‍ണവും വെള്ളിയുമല്ല. ഭക്ഷണം തൊഴില്‍ പാര്‍പ്പിടം
വിദ്യാഭ്യാസം എന്നിവയാണ് ജനങ്ങള്‍ക്ക് വേണ്ടത്. ശരിയായ ബദല്‍
ഉയര്‍ത്തി സമരം ചെയ്യാന്‍ ഇടത്പക്ഷത്തിനേ കഴിയൂ. സിപിഐ എമ്മും
സിപിഐയും മാത്രമല്ല എല്ലാ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെയും
ഗ്രൂപ്പുകളെയും കുട്ടി ഇടതു ഐക്യം ശക്തിപ്പെടുത്തുകയാണ്
പ്രധാന മെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]