താനൂരിലെ പ്രമുഖ മുസ്ലിംലീഗ് നേതാവ് എ. എം. അബ്ദുള്ള അന്തരിച്ചു

താനൂര്‍: പ്രമുഖ മുസ്ലിം ലീഗ് നേതാവും കെ.എം.സി.സി.യുടെയും ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെയും സ്ഥാപകരില്‍ പ്രമുഖനും സമസ്തയുടെ നേതാവുമായിരുന്ന താനൂരിലെ എ. എം. അബ്ദുളള (67) നിര്യാതനായി. പ്രമുഖ പണ്ഡിതന് പരേതനായ താനൂരിലെ ഉമര്‍ ഖാദിയുടെ മകനാണ്. ദുബൈ കെഎം.സിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്, സംസ്ഥാന ഖജാഞ്ചി, മലപ്പുറം ജില്ലാ പ്രസിഡന്റ്, മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്തത്തിച്ചിട്ടുണ്ട്. യു.എ. ഇ കെഎംസിസി ഫൗണ്ടേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന വൈസ് ചെയര്മാന്, മൂലക്കല് മക്ക മസ്ജിദ് പ്രസിഡന്റ്, മൂലക്കല് ജുമാ മസ്ജിദ് കമ്മിറ്റി അംഗം, താനൂര്‍ ഇസ്ലാഹുല് ഉലൂം അറബിക് കോളേജ് കമ്മിറ്റി അംഗം, എച്.എസ്.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇന്നലെ (വെള്ളി) പുലര്‍ച്ചെ 5 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പതിറ്റാണ്ടുകളോളം ദുബായില്‍ പ്രവാസിയായ അബ്ദുള്ള ദുബായില്‍ ഓയില്‍ ഫീല്‍ഡില്‍ സെക്യൂരിറ്റി ഓഫീസറായിരുന്നു. മികച്ച സേവനത്തിനു ഓയില്‍ കമ്പനിയുടെ നിരവധി പുരസ്കാരങ്ങള്‍ക്കു ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസികളെ സംഘടിപ്പിക്കുന്നതിനും ഇദ്ദേഹം മുന്‍പന്തിയിലായിരുന്നു.
ഭാര്യ: അബ്ദുല്‍ ഹമീദ് (ദുബായ്), അബ്ദുല്‍ ഹക്കീം, അബ്ദുസ്സമദ്, അസ്മ, അസ്ലമിയത്ത്. മരുമക്കള്‍: അബ്ദുല്‍ റഹൂഫ് ദാരിമി, അഹമ്മദ് മന്‍സൂര്‍ അബുദാബി, അനീസ. പരേതനായ താനൂരിലെ കുഞ്ഞിബാവ ഖാളി ഇദ്ദേഹത്തിന്റെ സഹോദരനാണ്. താനൂര്‍ അങ്ങാടി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ താനൂര്‍ മൂലക്കലിലാണ് താമസിച്ചിരുന്നത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ താനൂര്‍ ടൌണ്‍ പള്ളിയില്‍ മയ്യിത്ത് ഖബറടക്കി .
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]