താനൂരില്‍ സി.പി.എമ്മിന്റെ കൊടിതോരണങ്ങളും ഷെഡും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തു
താനൂര്‍: സിപിഐ എം സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം ചാഞ്ചേരി പറമ്പില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ഷെഡും മുസ്ലിം ലീഗ് അക്രമികള്‍ തകര്‍ത്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം .ഷെഡിലുണ്ടായിരുന്ന കസേരകളും മറ്റും പുറത്തേക്ക് വലിച്ചിട്ട നിലയിലാണ്. താനൂര്‍ പോലീസ് സ്ഥലം സന്ദര്‍ശിച്ചു. കേസെടുത്ത് അന്വഷണം ആരംഭിച്ചു.അക്രമത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ പ്രകടനം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി ടി അക്ബര്‍, സംസാരിച്ചു
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]