മലപ്പുറത്തെ പ്ലസ്വണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
പെരിന്തല്‍മണ്ണ: മലപ്പുറം കുന്നക്കാവിലെ പ്ലസ്വണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുന്നക്കാവ് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് ഷെഹീം(17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്കൂട്ടുകാര്ക്കൊപ്പം എളാട് ച്ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് ഷെഹീം തടയണയിലെ ചുഴിയില്‍ മുങ്ങുകയായിരുന്നു. അത്യാസന്ന നിലയിലായിരുന്ന മുഹമ്മദ് ഷെഹീമിനെ നാട്ടുകാര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ഷെഹീം വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് മരണപ്പട്ടത്. കുന്നക്കാവ് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മാട്ടായ് പാലത്തോള്‍ നീരാണി ഹംസയുടെ മകനാണ് ഷെഹീം. മരണപ്പെട്ട ഷെഹീമിന്റെ മൃതദേഹം ചെര്‍പ്പുളശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹം വൈകിട്ട് ഏലംകുളം തെക്കുംപുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: സലീന. സഹോദരങ്ങള്‍: റീമ, ഷഹിമ, റഷ.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]