കോണിപ്പടിയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന 13കാരന്‍ മരിച്ചു

കോണിപ്പടിയില്‍  നിന്ന് വീണ്  ചികിത്സയിലായിരുന്ന  13കാരന്‍ മരിച്ചു

മഞ്ചേരി: കോണിപ്പടിയില്‍ നിന്ന് വീണ് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേരി നിത്യമാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയും പത്തപ്പിരിയം ഏഴുകളരി സ്വദേശിയുമായ വടക്കന്‍ മന്‍സൂര്‍ അഹമ്മദിന്റെ മകന്‍ സിനാന്‍ (13) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 25ന് രാത്രി ഒന്‍പത് മണിക്ക് കാരക്കുന്ന് പള്ളിയിലാണ് സംഭവം. മസ്ജിദില്‍ ഹിഫ്‌ളുല്‍ ഖുറാന്‍ വിദ്യാര്‍ത്ഥിയായ സിനാന്‍ അത്താഴ നമസ്‌ക്കാരത്തിനു ശേഷം ഉറങ്ങാനായി മുകളിലെ നിലയിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ മരണപ്പെടുകയായിരുന്നു. ലൈലയാണ് മരിച്ച സിനാന്റെ മാതാവ്. മൂന്ന് സഹോദരിമാരുണ്ട്. ഖബറടക്കം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാത്രി പത്തപ്പിരിയം പന്തപ്പള്ളി ജുമാമസ്ജിദില്‍ നടന്നു.

Sharing is caring!