കരള്‍രോഗം ബാധിച്ച് ആദിവാസി യുവാവ് മരിച്ചു

കരള്‍രോഗം  ബാധിച്ച്  ആദിവാസി  യുവാവ് മരിച്ചു

നിലമ്പൂര്‍: കരള്‍ രോഗം ബാധിച്ച് നിലമ്പ്യൂആദിവാസി യുവാവ് മരിച്ചു. നല്ലംതണ്ണി കോളനിയിലെ പരേതനായ ബാബുവിന്റെ മകന്‍ ബൈജു (23)വാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. കരള്‍ രോഗ ബാധിതനായ ബൈജു വയറു വേദനയെതുടര്‍ന്ന് ശനിയാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഗ്ലൂക്കോസ് കയറ്റിയ ശേഷം വീട്ടിലേക്കു വിടുകയായിരുന്നു. വേദന കലശലായതോടെ ഞായറാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ മെഡിക്കല്‍ കോളജില്‍വെച്ചായിരുന്നു മരണം. ബൈജു അവിവാഹിതനാണ്. മാതാവ്: രാധ

Sharing is caring!