താന്‍ ജീവിച്ചിരിക്കുന്നതിന് കടപ്പാട് കമ്മ്യണിസിറ്റുകാരോട് നിലമ്പൂര്‍ ആയിഷ

താന്‍ ജീവിച്ചിരിക്കുന്നതിന് കടപ്പാട് കമ്മ്യണിസിറ്റുകാരോട് നിലമ്പൂര്‍ ആയിഷ

മലപ്പുറം: താന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന് കടപ്പാട് കമ്മ്യണിസിറ്റുകാരോടാണെന്ന് നാടക-ചലച്ചിത്രനടി നിലമ്പൂര്‍ ആയിഷ. നല്ല മനുഷ്യനാവാന്‍ നോക്ക് എന്ന നാടകം നാട്ടിലുണ്ടാക്കിയ അലയൊലികള്‍ തന്റെ ജീവിതത്തെ തെല്ലൊന്നുമല്ല ബാധിച്ചത്. ഇന്ന് ജീവച്ചിരിക്കുന്നതിനും തന്നെ കടപ്പാട് കമ്മ്യുണിസ്റ്റ്കാരോടാണ്. പ്രായത്തിന്റെ പരിമിതികളെ മുറിച്ചു കടന്ന് ഇന്നും ആ ചോദ്യം ചോദിക്കുന്ന പെണ്‍കുട്ടിയായി മാറാന്‍ തനിക്ക് കഴിയുന്നത് സിരകളിലെ കമ്മ്യുണിസ്റ്റ് രക്തം കൊണ്ടാണെന്നും ആയിഷ പറഞ്ഞു.
സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു മലപ്പുറത്ത് നടത്തിയ ‘സമരപഥങ്ങളിലെ നാള്‍ വഴികള്‍’ വ്യക്തമാക്കുന്ന ഫോട്ട പ്രദര്‍ശനം നോക്കിക്കാണുന്ന നിലമ്പൂര്‍ ആയിഷ സമരപഥങ്ങളിലുടെ എന്നത് കേവലമായ ഒരു ഫോട്ടോ പ്രദര്‍ശനമല്ല, അത് ജീവിതമാണ്, സ്പനങ്ങളാണ്, ചോരയുടേയും ത്യാഗത്തിന്റെ കഥകളാണ്. പുതിയ തലമുറക്ക് മണ്‍മറഞ്ഞ പോരാളികളുടെ ഐതിഹാസിക ജിവതത്തെ അടുത്തറിയാനുള്ള അസുലഭാവസരമാണ്. ഇതു തന്നെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിസമ്മേളനങ്ങളുടെ അടിസ്ഥാനമായ ദൗത്യം- ആയിഷ വികാരഭരിതയായി പറഞ്ഞു. സാമൂഹികമായി നിലനിന്നിരുന്ന അനീതികള്‍ക്കെതിരെ കല ആയുധമാക്കി താനും കൂട്ടാളികളും നടത്തിയ നിരന്തരമായ പോരാട്ടങ്ങള്‍ക്ക് കലവറയില്ലാത്ത പിന്‍തുണനല്‍കിയ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുയും സന്തോഷിക്കുകയും ചെയ്യുന്നതായി ആയിഷ പറഞ്ഞു. സിപി ഐ നേതാക്കളായ കെ പി രാജേന്ദ്രന്‍, ഇ കെ വിജയന്‍ എം എല്‍ എ, പി പി സുനീര്‍, പി കെ കൃഷ്ണദാസ്, പി സുബ്രഹ്മണ്യന്‍, പി ഗൗരി തുടങ്ങിയവര്‍ക്കൊപ്പം ഫോട്ടകള്‍ കണ്ടാണ് ആയിഷ മടങ്ങിയത്. ചടങ്ങില്‍ പി കുഞ്ഞിമൂസ്സ അധ്യക്ഷത വഹിച്ചു. പി ബാബുരാജ് സ്വാഗതവും കെ പി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Sharing is caring!