സിപിഎം മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ നിര്യാതയായി
മലപ്പുറം: സിപിഐ എം മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറി പരേതനായ കെ ഉമ്മര്‍ മാസ്റ്ററുടെ ഭാര്യയും പൊന്മള ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന മുളഞ്ഞിപ്പുലാന്‍ പാത്തുമ്മ (72) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചാപ്പനങ്ങാടി വട്ടപ്പറമ്പ് ജുമാമസ്ജിദ് കബര്‍സ്ഥാനിയില്‍. ഏറനാട്ടിലെ ആദ്യകാല കമ്മിണിസ്റ്റ് നേതാവ് മുളഞ്ഞിപ്പുലാല് മുഹമ്മദിന്റെ മകളാണ്. മക്കള്‍: കെ യു ഇഖ്ബാല്‍ (സിപിഐ എം പൊന്മള ലോക്കല്‍ സെക്രട്ടറി), കെ യു യൂനസ് (ബിസിനസ്സ്), കെ യു സക്കറിയ (സിപിഐ എം പൊന്മള ലോക്കല്‍ കമ്മിറ്റിയംഗം), സോഫിയ (അര്‍ബണ്‍ ബാങ്ക്, പെരിന്തല്‍മണ്ണ). മരുമക്കള്‍: ഹഫ്സത്ത്, സര്‍ഫുന്നീസ, ഫൗസിയ, അബ്ദുല്‍ ജലീല്‍ (ബിസിനസ്സ്, വറ്റല്ലൂര്‍). സഹോദരങ്ങള്‍: മുഹമ്മദ്കുട്ടി (ഇന്ത്യനൂര്‍), സുലൈമാന്‍ (ഇന്ത്യനൂര്‍), റുഖിയ (ചുള്ളിപ്പാറ), നഫീസ (ചങ്കുവെട്ടി), ഖദീജ (പറപ്പൂര്), സഫിയ (ഉപ്പള).
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]