പള്ളികള്‍ നന്‍യുടെ വഴിവിളക്കുകള്‍: ഹൈദരലി തങ്ങള്‍

പള്ളികള്‍ നന്‍യുടെ വഴിവിളക്കുകള്‍: ഹൈദരലി തങ്ങള്‍

നിലമ്പൂര്‍: ആരാധനാലയങ്ങള്‍ നന്‍മയുടെ വെളിച്ചം പകരുന്ന വഴിവിളക്കുകളാണെന്നും മനുഷ്യസമൂഹത്തിന് നേരിടുന്ന വിപത്തുകള്‍ക്കും ദുരിതങ്ങള്‍ക്കും ശാന്തിയേകാന്‍ മതിയായ സന്ദേശമാണ് പള്ളികള്‍ നല്‍കുന്നതെന്നും പള്ളി നിര്‍മാണവും പരിപാലനവും വലിയ പ്രതിഫലം ലഭിയ്ക്കാന്‍ കാരണമാവുമെന്നും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാമംകുത്ത് പുനരുദ്ധരിച്ച വലിയ ജുമാമസ്ജിദില്‍ മഗ്രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡണ്ട് ആമ്പുക്കാടന്‍ ഉണ്ണി ഹസ്സന്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി.വി. അബ്ദുല്‍ വഹാബ് എം.പി, മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷകനായി. മഹല്ല് ഖത്വീബ് അബൂബക്കര്‍ ദാരിമി തുവ്വൂര്‍, ജില്ലാ ഖുതബാ പ്രസിഡണ്ട് ഇ.കെ. കുഞ്ഞമ്മദ് മുസ്ലിയാര്‍ കാട്ടുമുണ്ട, അടുക്കത്ത് ഇസ്ഹാഖ്, പി.കെ. മൊയ്തീന്‍, യഅ്ഖൂബ് ഫൈസി രാമംകുത്ത്, എ.പി. സുബൈര്‍, അമാനത്ത് ഹസന്‍ ഫൈസി, ഹംസ ദാരിമി അമ്പലക്കടവ്, അബൂബക്കര്‍ ദാരിമി, സൈദലവി ഫൈസി, എ.സി.അബ്ദുറഹിമാന്‍ ദാരിമി, സല്‍മാന്‍ റഹ്മാനി കമ്പളക്കല്ല്, ശിഹാബുദ്ദീന്‍ റഹ്മാനി മമ്പാട്, അലി ദാരിമി തൃപ്പനച്ചി, നൗഷാദ് ദാരിമി, ബാപ്പുട്ടി മുസ്ലിയാര്‍, അസ്ലം ഹുദവി, ഹംസ ഫൈസി രാമംകുത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പടം- പുനര്‍ നിര്‍മിച്ച രാമംകുത്ത് വലിയ ജുമാമസ്ജിദ് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

പള്ളി പരിപാലനം വിശ്വാസിയുടെ
മുഖമുദ്ര: ആലിക്കുട്ടി മുസ്ലിയാര്‍

നിലമ്പൂര്‍: പള്ളി പരിപാലനവും സംരക്ഷണവും വിശ്വാസിയുടെ മുഖമുദ്രയും പരലോക വിജയത്തിന് കാരണമാകുന്ന ഇബാദത്തുമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.
പുണ്യനബിയുടെ കാലംതൊട്ടേ മുസ്ലിംകള്‍ പള്ളി നിര്‍മ്മിച്ചും പരിപാലിച്ചും പോരുകയും സ്വന്തം ഭവനത്തേക്കാള്‍ അല്ലാഹുവിന്റെ ഭവനത്തിന് വില കല്പിച്ചും പോരുന്നതിനാല്‍ മുസ്ലിം സമൂഹത്തിന് വലിയ നേട്ടമുണ്ടായിട്ടുണ്ടെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.

Sharing is caring!