ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യത്തില്‍ കേന്ദ്രവും കേരളവും ഒരേ പാതയിലാണെന്ന് പികെ ഫിറോസ്

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യത്തില്‍ കേന്ദ്രവും കേരളവും ഒരേ പാതയിലാണെന്ന് പികെ ഫിറോസ്

കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്റ്റോടെ വ്യക്തമായിരിക്കുന്നത്. യാത്രാമധ്യേ എയര്‍പോര്‍ട്ടില്‍ വെച്ച് മതപ്രബോധകനായ അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേരള ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്റ്റോടെ വ്യക്തമായിരിക്കുന്നത്. യാത്രാമധ്യേ എയര്‍പോര്‍ട്ടില്‍ വെച്ച് മതപ്രബോധകനായ അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേരള ഗവണ്‍മെന്റ് വ്യക്തമാക്കണം. ഏത് മതത്തില്‍ വിശ്വസിക്കാനും അതാചരിക്കാനും, എന്ന് മാത്രമല്ല അത് പ്രബോധനം ചെയ്യാനും നമ്മുടെ ഭരണഘടന തന്നെ ഓരോ പൗരനും മൗലികാവകാശമായി പ്രഖ്യാപിക്കുമ്പോള്‍ എന്തിന് ഇദ്ധേഹത്തെ അറസ്റ്റ് ചെയ്തു എന്ന് പറയാന്‍ ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്തമുണ്ട്.

സമുദായ സുഹൃത്തുക്കളോട്,

അക്ബറിന്റെ ആശയങ്ങളോട് നമുക്ക് യോജിക്കാം വിയോജിക്കാം. പക്ഷേ അദ്ധേഹത്തിന് അദ്ധേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശത്തോടൊപ്പം നാം നിലയുറപ്പിക്കേണ്ടതുണ്ട്. ആഗോള തലത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടായപ്പോഴും കേരളത്തില്‍ എന്‍.ഡി.എഫ് അടക്കമുള്ള തീവ്രവാദികള്‍ തല പൊക്കിയപ്പോഴും അതിനെതിരെ പ്രഭാഷണങ്ങളിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് എം.എം അക്ബര്‍. ഇപ്പോള്‍ കര്‍മ്മശാസ്ത്രപരമായ ഭിന്നതകള്‍ പറയേണ്ട സമയമല്ല. നിമുള്ളര്‍ പറഞ്ഞത് പോലെ, ആദ്യം അവര്‍ അക്ബറിനെ തേടിയെത്തി എന്നേയുള്ളൂ. നാളെ നമ്മുടെ വീട്ടുപടിക്കല്‍ അവരെത്തുമ്പോ നിലവിളി കേള്‍ക്കാന്‍ ആളുണ്ടാവണമെങ്കില്‍ നമ്മളിപ്പോള്‍ ശബ്ദിച്ചേ മതിയാവൂ.

സോഷ്യല്‍ മീഡിയ സുഹൃത്തുക്കളോട്,

ദളിതുകള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും പീഢനമനുഭവിക്കുന്ന മറ്റനേകം പേര്‍ക്കും വേണ്ടി ശബ്ദിച്ചവരാണ് നാം. മുസ്‌ലിംകളും സ്വത്വ പ്രതിസന്ധി നേടുന്ന ഇക്കാലത്ത് അക്ബറിന് വേണ്ടിയും എല്ലാവരുടെയും ശബ്ദമുയരേണ്ടതുണ്ട്. അത് നീതിക്കു വേണ്ടിയുള്ള നിലപാട് കൂടിയാണ്.

അവസാനമായി ശ്രീ. പിണറായി വിജയനോട്,

ഇന്നാട്ടില്‍ ജീവിക്കാന്‍ കൊള്ളില്ലെന്ന് പ്രചരിപ്പിക്കുന്ന ഒരു കൂട്ടരുണ്ടിവിടെ. എണ്ണത്തില്‍ കുറവാണെങ്കിലും, ഹിജ്‌റ പോകണമെന്നും ആയുധമെടുക്കണമെന്നുമൊക്കെ പറയുന്ന കൂട്ടര്‍. മുസ്‌ലിംകള്‍ക്കിടയില്‍ അരക്ഷിതബോധം സൃഷ്ടിച്ച് ഇക്കൂട്ടര്‍ക്ക് ആളെ കൂട്ടുന്ന പണി ഭരണകൂടം ചെയ്യരുത്. ഒരഭ്യര്‍ത്ഥനയാണ്.

Sharing is caring!