ഫാഷിസ്റ്റുകളുടെ താത്പര്യത്തിനനുസരിച്ചു മാത്രമേ പോലീസ് പെരുമാറൂ എന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്

കണ്ണൂര്‍: മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് എംഎം അക്ബറിന്റെ അറസ്റ്റെന്ന് കെഎം ഷാജി എംഎല്‍.എ. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിനെ പോലെ തന്നെ സംസ്ഥാന സര്‍ക്കാരും പെരുമാറുകയാണെങ്കില്‍ ശക്തമായ ജനാധിപത്യ പ്രതിഷേദം ഉയരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. വിഷയം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മതപ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം എം അക്ബറിന്റെ അറസ്റ്റ്. അക്ബറിനെതിരായ നീക്കം ഉണ്ടായ സമയത്ത് തന്നെ മുഖ്യമന്ത്രിയോടും, ഡി ജി പിയോടും ന്യൂനപക്ഷ വേട്ടയുടെ അപകടത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിനെ പോലെ തന്നെ സംസ്ഥാന സര്‍ക്കാറും പെരുമാറുകയാണെങ്കില്‍ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയരുക തന്നെ ചെയ്യും.
അടുത്ത ദിവസം നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്.നിയസഭയില്‍ എം എം അക്ബറിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്യും.ഫാഷിസ്റ്റുകളുടെ താത്പര്യത്തിനനുസരിച്ചു മാത്രമേ പോലീസ് പെരുമാറൂ എന്ന അപകടകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.ഈ കേസ്സും എന്‍ഐഎക്കു കൈമാറിയത് ബീഫ് വിളംബരം നടത്തി അധികാരത്തില്‍ വന്ന പിണറായിയുടെ പോലീസ് ആണെന്നതാണ് ഐറണി.
നേരത്തെ ഷംസുദ്ധീനും ശശികലയും തമ്മിലുണ്ടായിരുന്ന അന്തരത്തിന്റെ ഭീകരമായ തുടര്‍ച്ച മാത്രമാണ് ഇതും.
സംഘ്പരിവാറിനെ കാണുമ്പോള്‍ കുനിഞ്ഞു നില്‍ക്കുകയും ന്യൂനപക്ഷങ്ങളെ കാണുമ്പോള്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നയം ഭരണകൂട ഭീകരതയുടെ ഇസ്ലാമോഫോബിക് വേര്‍ഷനാണ്.ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിച്ചു അതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യമെങ്കില്‍ അതനുവദിക്കുന്ന പ്രശ്‌നമില്ല!
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]