മനുഷ്യ പ്രാണന് അമൃത് നല്‍കുന്ന സന്നദ്ധത സംഘടയാണ് കെ.എം.സി.സിയെന്ന് കുഞ്ഞാലിക്കുട്ടി

മനുഷ്യ പ്രാണന്  അമൃത് നല്‍കുന്ന  സന്നദ്ധത സംഘടയാണ്  കെ.എം.സി.സിയെന്ന്  കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെയ്യൂക്കും കൈക്കരുത്തുമെല്ലാം മനുഷ്യ ജീവന്‍ അപഹരിക്കാന്‍ വേണ്ടി മാത്രം വശംവദരാക്കുന്ന സാമൂഹ്യ ചുറ്റുപാടില്‍ മനുഷ്യ പ്രാണന് അമൃത് നല്‍കുന്ന സന്നദ്ധത സംഘടയാണ് കെ എം സി സി എന്നും ലോകത്തിന്റെ എല്ലാ കോണിലും പരസഹായമില്ലാത്തവര്‍ക്ക് ഒരു കൈത്താങ്ങായി കെ എം സി സി പ്രവര്‍ത്തകരുണ്ടെന്നത് യുവ സമൂഹത്തിന് മാതൃകയാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ സിക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അഭിപ്രായപ്പെട്ടു.
ജിസാന്‍ -ബൈഷ് കെ എം സി സി തിരുവനന്തപുരം സി എച്ച് സെന്ററിനുള്ള ധനസഹായം വിതരണ യോഗം പാണക്കാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജിസാന്‍ കെ എം സി സി പ്രസിഡന്റ് മുഹമ്മദ് വിളക്കോട് അദ്ധ്യക്ഷത വഹിച്ചു.
ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എന്‍ ഷംശുദ്ദീന്‍ എം എല്‍ എ, ജഅഫര്‍ കുഴിയേങ്ങല്‍, ലബീബ് മൂര്‍ക്കനാട്, സിദ്ദീഖ് താനൂര്‍ എന്നവര്‍ പ്രസംഗിച്ചു. ബൈഷ് കമ്മിറ്റി പ്രസിഡന്റ് കുറ്റിക്കാട്ടില്‍ അബ്ദു റഹ്മാന്‍ സ്വാഗതവും ജമാല്‍ കമ്പില്‍ നന്ദിയും പറഞ്ഞു.

Sharing is caring!