ദേഹത്ത് മരം വീണ് തൊഴിലാളി മരിച്ചു

ദേഹത്ത്  മരം വീണ് തൊഴിലാളി  മരിച്ചു

മലപ്പുറം: മരം ദേഹത്ത് വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. എടക്കര മണക്കാട് പട്ടിക വര്‍ഗ കോളനിയിലെ ഇല്ലിക്കല്‍ രാജന്‍ (40) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

വെളളിയാഴ്ച രാവിലെ ഒന്‍പതോടെ ചുങ്കത്തറ പൂക്കോട്ടുമണ്ണയിലാണ് സംഭവം. മരംമുറി തൊഴിലാളിയായ രാജന്‍, മുറിച്ച മരം സുഹൃത്തുമായി ചേര്‍ന്ന് വാഹനത്തില്‍ കയറ്റുന്നതിനായി ചുമലില്‍ ഏറ്റി പോകുന്നതിനിടയിലാണ് അപകടം.

കാല്‍ വഴുതിയ രാജന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവെ ഇന്നലെ മൂന്നോടെ മരണപ്പെടുകയായിരുന്നു.

ഭാര്യ: ശാന്ത. മക്കള്‍ : വിജേഷ്, രാജേഷ്, വിജിഷ. സംസ്‌ക്കാരം ഇന്നു ഉച്ചയ്ക്ക് 12ന് എരട്ടിയാംകുളം പട്ടിക വര്‍ഗ ശ്മശാനത്തില്‍.

Sharing is caring!