മലപ്പുറം മണ്ഡലത്തില്‍ 5.75 കോടി രൂപ യുടെ വികസന പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി
മലപ്പുറം: എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ട്,പൊതുമരാമത്ത് വകുപ്പിന്റെ SLTF ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി മലപ്പുറം മണ്ഡലത്തിൽ 5.75 കോടി രൂപ യുടെ വികസന പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി പി .ഉബൈദുള്ള എം.എൽ.എ അറിയിച്ചു.
പ്രവർത്തികളുടെ പേരും ബ്രാക്കറ്റിൽ അനുവദിച്ച തുകയും
മണ്ഡലം ആസ്തി വികസന ഫണ്ട് (LAC-ADS)
GLPS പൂക്കോട്ടൂർ (ഓൾഡ് )കെട്ടിട നിർമ്മാണം (40 ലക്ഷം) ,അറവങ്കര -വെള്ളൂർ റോഡ് നവീകരണം(35 ലക്ഷം), ആൽപ്പറ്റക്കുളമ്പ് അംഗൻവാടി കെട്ടിട നിർമ്മാണം (15 ലക്ഷം),പുല്ലാണിക്കുണ്ട്-മങ്ങാട്ടുപുലം റോഡ് നവീകരണ (17 ലക്ഷം), മുണ്ടക്കോട് – വേട്ടാം കുന്ന് റോഡ് നവീകരണം (12 ലക്ഷം),GUPS ആനക്കയം കെട്ടിട നിർമ്മാണം ( 50 ലക്ഷം), GUPS പന്തല്ലൂർ കെട്ടിട നിർമ്മാണവും റോഡ് നവീകരണവും(30 ലക്ഷം), പൊട്ടിപ്പാറ -പുല്ലൻകുന്നു-മാട്ടുമ്മൽ റോഡ് കോൺക്രീറ്റും പൊട്ടിപ്പാറ -കളപ്പാടൻമുക്ക് ഡ്രൈനേജ് നിർമ്മാണവും (20 ലക്ഷം) ,KSEB -ചേരി – കുറ്റിരിത്തൊടി പാത്തവേ നിർമ്മാണം (10 ലക്ഷം) GLPS പുൽപ്പറ്റ കെട്ടിട നിർമ്മാണം (25 ലക്ഷം) GLPS മൊറയൂർ കെട്ടിട നിർമ്മാണം (20 ലക്ഷം ).മൊറയൂർ -വില്ലേജുമുക്ക് അംഗൻവാടി കെട്ടിട നിർമ്മാണം (10 ലക്ഷം),മഞ്ഞപ്പുലത്ത് പാറ -പുതിയത്ത് പാലിശ്ശേരി റോഡ് (15ലക്ഷം) ,വരിക്കുഴിയിൽ പാലം നിർമ്മാണവും പള്ളിപ്പടി പാലിശ്ശേരിക്കുന്ന്റോഡ് നവീകരണവും (20 ലക്ഷം) .മാങ്ങാട്ടിലി -പുലിയേടത്ത് റോഡ് നവീകരണം (25 ലക്ഷം) പാണക്കാട് ജംഗ്‌ഷൻ, മൂന്നാം പടി, മോങ്ങം ,കളത്തുംപടി, ചട്ടിപ്പറമ്പ്,വള്ളുവമ്പ്രം എന്നിവിടങ്ങളിൽ പാസഞ്ചർ ലോഞ്ചു കളുടെ നിർമ്മാണം(25 ലക്ഷം ), മലപ്പുറം കുന്നുമ്മലിൽ ടാക്സി സ്റ്റാന്റ് കം പാസഞ്ചർ ലോഞ്ച് നിർമാണം ( 25 ലക്ഷം ).മുണ്ടിതൊടിക -മാണിക്കംപാറ റോഡ് നവീകരണം (10 ലക്ഷം) മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിപ്പിക്കൽ(50 ലക്ഷം) വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ്സ്‌റൂം നിർമ്മാണം (25 ലക്ഷം).കോഡൂർ PHC കെട്ടിട നിർമ്മാണം (21 ലക്ഷം)
SLTF FUND
മൊറയൂർ -വാലഞ്ചേരി- അരിമ്പ്ര- ഊരകം കോളനി റോഡ് (25 ലക്ഷം) അധികാരിത്തൊടി -കുറ്റാളൂർ ഒന്നാം ഘട്ടം (25 ലക്ഷം) ഉമ്മത്തൂർ ആനക്കടവ് പാലം ലിങ്ക് റോഡ് (25 ലക്ഷം)
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]