മലപ്പുറം ചീക്കോട് സ്‌കൂള്‍ ബസില്‍ നിന്ന് വീണ വിദ്യാര്‍ഥിനി പിന്‍ചക്രം കയറി മരിച്ചു

മലപ്പുറം ചീക്കോട്  സ്‌കൂള്‍ ബസില്‍ നിന്ന്  വീണ വിദ്യാര്‍ഥിനി  പിന്‍ചക്രം കയറി മരിച്ചു

എടവണ്ണപ്പാറ :ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനി അതെ ബസിന്റെ പിന്‍ ചക്രം കയറി മരിച്ചു.ചീക്കോട് കെ.കെ.എം ഹയര്‍സക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വെട്ടുപാറ ചെറുകുളത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ റഫീനയാണ്(14) മരിച്ചത്.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ബസില്‍ മടങ്ങവേ മുന്‍ വാതില്‍തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു.പറപ്പൂര്‍ പള്ളിമുക്കില്‍ വെച്ചായിരുന്നു വൈകു.4.45 ന് അപകടം. സ്‌കൂള്‍ ബസില്‍ കുട്ടികളെ കുത്തി നിറച്ചതാണ് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ കാരണമായത്.അപകടം നടന്നയുടെ തന്നെ മരണം സംഭവിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളെിലെ ക്ക് മാറ്റി. മാസങ്ങള്‍ക്ക് മുമ്പേ ബസില്‍ കുട്ടികള്‍ കുത്തി നിറച്ചതിനെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടിയതും ഇതേ സ്‌കൂളിന്റെ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. തുടരെ അപകടങ്ങള്‍ ഉണ്ടായിട്ടും ബസില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച സ്‌കൂള്‍ അധികാരികളുടെ പ്രവണനക്കേതിരെ വ്യാപകമായ പ്രതിഷേധം ഉണ്ട്.
നഫീസയാണ് മാതാവ്.സഹോദരങ്ങള്‍:റജീന,റസീന,റാസിഖ്, ഹിദ.

Sharing is caring!