കഴിഞ്ഞ ഒരുമാസത്തിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ 20യാത്രക്കാരുടെ ബാഗേജുകള്‍ നഷ്ടപ്പെട്ടു

കൊണ്ടോട്ടി: കഴിഞ്ഞ ഒരുമാസത്തിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ 20 യാത്രക്കാര്‍ക്ക് ബാഗേജുകള്‍ നഷ്ടപ്പെട്ടതായി പരാതി.കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം,മുംബൈ,ദില്ലി,മംഗ്ലുവുരു വിമാനത്താവളത്തില്‍ നിന്ന് മാത്രമായാണ് 20 പരാതികള്‍ ലഭിച്ചത്.ചൊവ്വാഴ്ച കരിപ്പൂരില്‍ ആറ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നാണ് വിലപിടിപ്പുളള സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.ഇതിന്റെ പാശ്ചാത്തലില് നടത്തിയ പരിശോധനയിലാണ് 20 പരാതികള്‍ ലഭിച്ചത്.
ഹാന്‍ഡ് ബാഗേജിലും,ലഗേജിലുമുളള ബാഗുകളിലെ പൂട്ട് തകര്‍ത്താണ് യാത്ര രേഖകള്‍,വിലപിടിപ്പുള്ള വസ്തുക്കള്‍,വിദേശ കറന്‍സി,വാച്ച്,സ്വര്‍ണം തുടങ്ങിയവയാണ് മോഷ്ടിക്കപ്പെടുന്നത്.എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍പുറപ്പെടുന്നത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ്.ഈ വിമാനത്തില്‍ എത്തിയവര്‍ക്കാണ് ബാഗ് നഷ്ടമായത്.ദുബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റ്ലിംഗ് ജീവനക്കാര്‍ക്ക് ലഗേജ് കൈമാറ്റുന്നിടത്ത് വെച്ചാണ് പെട്ടികള്‍ പൊട്ടിക്കുന്നതെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]