പൗരന്‍മാരെ ജാതിയും മതവും നോക്കാതെ ഭരണകൂടം സംരക്ഷിക്കണം: മുനവ്വറലി തങ്ങള്‍

പൗരന്‍മാരെ ജാതിയും മതവും നോക്കാതെ ഭരണകൂടം സംരക്ഷിക്കണം:  മുനവ്വറലി തങ്ങള്‍

നിലമ്പൂര്‍: പൗരന്‍മാരെ ജാതിയോ മറ്റോ നോക്കാതെ ഭരണകൂടം സംരക്ഷിക്കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. അമല്‍ സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാലകത്ത് ബീരാന്‍ ഹാജി, ഡോ. എം.ഉസ്മാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് മനുഷ്യാവകാശം ഏറ്റവും കൂടുതല്‍ ഹനിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. പൗരന്‍മാര്‍ക്ക് തുല്യ പദവി ലഭിക്കുന്നില്ല. പാവപ്പെട്ടവന് ഒരു നീതിയും കോര്‍പ്പറേറ്റുകള്‍ക്ക് മറ്റൊരു നീതിയുമാണ് ലഭിക്കുന്നത്. നവയുഗത്തില്‍ വിദ്യാര്‍ഥികള്‍ തിരുത്തല്‍ ശക്തികളായി മാറണമെന്നും തങ്ങള്‍ പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ജനാധിപത്യവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ എം.ഐ തങ്ങള്‍ പ്രഭാഷണം നടത്തി. പി.എം.എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.വി അലിമുബാറക്ക്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി ഹംസ, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്‍, പി.എം ഉസ്മാനലി, കെ.ടി കുഞ്ഞാന്‍, വി. ഉമ്മര്‍കോയ, എം.എം.നദ്‌വി, കല്ലട കുഞ്ഞിമുഹമ്മദ്, കല്ലായി കുഞ്ഞാന്‍, മലബാര്‍ മൂസഹാജി, കോ ഓര്‍ഡിനേറ്റര്‍ സി.ശിഹാബുദ്ദീന്‍ പ്രസംഗിച്ചു. നിലമ്പൂര്‍ യതീംഖാന ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

Sharing is caring!