പരപ്പനങ്ങാടിയില്‍ വഴിയോര വ്യാപാരിയെ മര്‍ദിച്ചു
പരപ്പനങ്ങാടി: പയനിങ്ങല്‍ ജംഗ്ഷനിലെ റോഡോരത്ത് പഴങ്ങല്‍ വില്പന നടത്തുന്ന തോട്ടത്തില്‍ സലിമിനെ കച്ചവടത്തിനിടെ മര്ദ്ദിചവശനാക്കിയ അക്രമിയെ ഉടന്‍ പിടികൂടണമെന്ന് ഐന്‍ടിയുസി വഴിയോര കച്ചവട സംഘം നഗരസഭ യോഗം ആവശ്യപെട്ടു. അബ്ദുല്‍ ഗഫൂര്‍ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജമാല്‍ , അബ്ദുല്‍ അസീസ്’ , ബാലഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു.
വ്യാപാരി യും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദു സലീം എഫ് ഐ ടി യു പ്രാദേശിക നേതാവാണന്നും നടുറോഡില്‍ പട്ടാപകല്‍ ശാരീരിക അക്രമം നടത്തിയ പ്രതിയെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പാര്‍ട്ടി കണ്ടെത്തി പോലീസിന് നല്‍കിയിട്ടുണ്ടെന്നും നീതി കിട്ടും വരെ സമര രംഗത്തുണ്ടാവുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നഗരസഭ യോഗം മുന്നറിയിപ്പേകി.
പി. ടി റഹീം അദ്ധ്യക്ഷത വഹിച്ചു. വി. അബ്ദുല്‍ ഖാദിര്‍ ഹാജി, പി. കെ അബൂബക്കര്‍ ഹാജി , ഭാസ്ക്കരന്‍ പനയേങ്ങര ,റീന സോനു , സി. ആര് പരപ്പനങ്ങാടി സി. കോയ തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]