സി.പി.എം സംസ്ഥാന സമ്മേളന പതാക, ദീപശിഖ ജാഥകള്‍ക്ക് മലപ്പുറത്ത് ഉജ്ജ്വല വരവേല്‍പ്പ്
മലപ്പുറം: തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക, ദീപശിഖ ജാഥകള്‍ ഇന്ന് മലപ്പുറം ജില്ലയില്‍ പര്യടനം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്ജ്വല വരവേല്പ്പുകളാണു ലഭിച്ചത്്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദന് നയിക്കുന്ന പതാക ജാഥയെയും സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് എം.എല്‍.എ നയിക്കുന്ന ദീപശിഖ ജാഥകളെയും ഇന്നു രാവിലെ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ നിന്ന് ജില്ലയിലേക്ക് വരവേറ്റു. അത്ലറ്റുകള്‍ക്ക് കൈമാറിയ ദീപശിഖയെയും പതാകയെയും ജില്ലാ സെക്രട്ടറി ഇ.എന്‍. മനോഹന്ദാസ്, ടി.കെ ഹംസ, പി.കെ. സൈനബ, ജില്ലാ കമ്മിറ്റിയംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് അനുഗമിച്ചു. റിലെയായി നീങ്ങിയ അത്ലറ്റുകള്‍ക്ക് ചുവപ്പുസേനയും വാദ്യമേളങ്ങളും അകമ്പടിയേകി.
72 കിലോമീറ്റര്‍ ദുരത്തില്‍ ഏഴായിരത്തോളം അത്ലറ്റുകള് ദീപശിഖയേന്തി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്ന് കൊളുത്തിയ 262 ദീപശിഖകളാണ് ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ ഒമ്പത് രക്തസാക്ഷികളുടെ സ്മൃതി കുടീരങ്ങളില്‍ നിന്നുള്ള ഉപദീപശിഖകള് ജാഥയായി എത്തി വിവിധ കേന്ദ്രങ്ങളില്‍ പ്രയാണത്തിനൊപ്പം ചേര്‍ന്നു. ജാഥ കടന്നുപോയ കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ ഏരിയകളിലെ വിവിധ കേന്ദ്രങ്ങളില്‍ ജാഥയ്ത്ത് വരവേല്‍പ്പേകി. രാത്രി പുലാമന്തോളില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ എം.വി ഗോവിന്ദന്, ടി.വി രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ഇന്ന് രാവിലെ എട്ടിന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]