തൃത്താലയില്‍ വി.ടി ബല്‍റാമിന് കോടികള്‍ ചെലവിട്ട് മണിമാളിക ഉയരുന്നു
തൃത്താല: സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെ പ്രധാന ശത്രുക്കളില്‍ ഒരാളാണ് വിടി ബല്‍റാം. പലപ്പോളും ഇടത് അനുഭാവികളില്‍ നിന്ന് ഏറെ പിന്തുണ ലഭിച്ചിട്ടുള്ള ബല്‍റാം അടുത്തിടെയാണ് അവരുടെ പ്രധാന ശത്രുവായി മാറിയത്. എകെ ഗോപാലനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ആയിരുന്നു അതിന്റെ കാരണങ്ങളില്‍ ഒന്ന്.
അതിന് ശേഷം ബല്‍റാമിനെതിരെ നിരന്തര ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്‍എല്‍ബിയ്ക്ക് മാര്‍ക്ക് തിരുത്തിയെന്നും, സ്കൂള്‍, അങ്കണവാടി കെട്ടിട നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും ഒക്കെ ആയിരുന്നു ആരോപണങ്ങള്‍.
ഇപ്പോഴിതാ ഒരു പുതിയ ആരോപണവും ബല്‍റാമിന് നേര്‍ക്ക് ഉയരുകയാണ്. തൃത്താലയില്‍ പണിയുന്ന ‘മണിമാളിക’യെ സംബന്ധിച്ചാണ് അത്. ഫ്രീതിങ്കര് ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ബല്‍റാം അതിനൊരു മറുപടിയും കൊടുത്തിട്ടുണ്ട്.
വിടി ബല്‍റാം എംഎല്‍എ തൃത്താലയില്‍ കോടികള്‍ ചെലവിട്ട് മണിമാണളിക പണിയുന്നു എന്നാണ് ആരോപണം. ഇതിന് തെളിവായി ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എവിടെ നിന്നാണ് എംഎല്‍എയ്ക്ക് ഇതിന് മാത്രം പണം എന്നാണ് ചോദ്യം.
കേരളത്തില്‍ ഒരു എംഎല്‍എക്ക് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ വേതനം എന്നത് നിയമസഭ രേഖകള്‍ പ്രകാരം 39,500 രൂപയാണ്. അതിനോടൊപ്പം യാത്രാ അലവന്‍സും മറ്റ് അലവന്‍സുകളും ഉണ്ട്. എല്ലാം കൂടി ചേര്‍ത്താല്‍ ഒരു എഴുപതിനായിരം രൂപ വരും എന്നാണ് സൈബര്‍ സഖാക്കള്‍ പറയുന്നത്. ആ പൈസയ്ക്ക് നടക്കില്ല ആ പൈസയ്ക്ക് നടക്കില്ല എന്തായാലും ആ പൈസക്ക് ചിത്രത്തില്‍ കാണുന്നത് പോലെ ഒരു വീട് നിര്‍മിക്കാന്‍ സാധിക്കില്ല.
അതുകൊണ്ട് തന്നെ സൈബര്‍ സഖാക്കള്‍ വിരല്‍ ചൂണ്ടുന്നത് അഴിമതിയിലേക്കാണ്. എന്നാല്‍ അക്കാര്യത്തില്‍ മുന്നോട്ട് വയ്ക്കാന്‍ തെളിവുകള്‍ വല്ലതും ഉണ്ടോ എന്ന ചോദ്യവും ബാക്കിയാണ്. ബല്‍റാമിന്റെ മറുപടി ബല്‍റാമിന്റെ മറുപടി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ട്. വിടി ബല്‍റാമിനെ ടാഗ് ചെയ്തുകൊണ്ട് നാസര്‍ കുന്നുംപുറത്ത് തുടങ്ങി വച്ചതാണ് ആ ചര്‍ച്ച. അതില്‍ ബല്‍റാം തന്നെ ഒരു വിശദീകരണം നല്‍കുന്നുണ്ട്. അത് പുതിയ വിവാദങ്ങള്‍ക്കും വഴിവച്ചുകഴിഞ്ഞു.
പ്രിയ ആകാശ് തില്ലങ്കേരി അടക്കമുള്ള സൈബര്‍ സഖാക്കളേ… എന്ന് വിളിച്ചുകൊണ്ടാണ് ബല്‍റാമിന്റെ മറുപടി തുടങ്ങുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വധിച്ച കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകനാണ് ആകാശ് തില്ലങ്കേരി. അതുകൊണ്ട് തന്നെ അല്പം പരിഹാസത്തില്‍ പൊതിഞ്ഞാണ് ബല്‍റാമിന്റെ മറുപടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…
പുതിയ വീട് അല്ല പുതിയ വീട് അല്ല ഈ ഫോട്ടോയില്‍ കാണുന്നത് ഞാന്‍ പുതുതായി നിര്‍മ്മിക്കുന്ന വീടല്ല, ഞാനടക്കമുള്ള ആറ് മക്കള്ക്കവകാശമുള്ള എന്റെ അമ്മയുടെ തറവാട് വീട് നവീകരണമാണ്. നേരത്തേ തന്നെ ഏതാണ്ട് 3000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള, 7 കിടപ്പുമുറികള്‍ ഉണ്ടായിരുന്ന വീടാണത്. വിസ്തീര്‍ണം കൂട്ടിയിട്ടുണ്ട് ് ഇപ്പോള്‍ ഏതാണ്ട് 700 ഓളം സ്ക്വയര്‍ഫീറ്റ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന തൊഴുത്ത് ഒരു ഓഫീസ് മുറിയായി മാറ്റുന്നുണ്ട് എന്നും ബല്‍റാം വ്യക്തമാക്കുന്നു. ഏഴ് കിടപ്പുമുറികള്‍ ഉള്ള വീട് എന്ന് പറയുന്പോള്‍ അതൊരു ചെറിയ വീടല്ലെന്ന് ഉറപ്പാണല്ലോ. മാസ വരുമാനം 15 മുതല്‍ 20 ലക്ഷം വരെ മാസ വരുമാനം 15 മുതല്‍ 20 ലക്ഷം വരെ പ്രശസ്ത ന്യൂറോളജിസ്റ്റായ ഒരു ഡോക്ടര്‍, സൗദിയിലും ബാംഗ്ലൂരിലും ജോലി ചെയ്യുന്ന രണ്ട് എഞ്ചിനീയര്‍മാര്‍, സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന രണ്ട് അധ്യാപകര്‍ എന്നിവരാണ് എന്റെ ജ്യേഷ്ഠന്മാര്. എല്ലാവരുടേയും ചേര്‍ത്താല്‍ ഒരു മാസം ഏതാണ്ട് 15 – 20 ലക്ഷം രൂപ വരുമാനമുണ്ട്. വെറും രണ്ട് മാസത്തെ വരുമാനം ഇപ്പോള്‍ നടന്നുവരുന്ന നവീകരണ പ്രവൃത്തികള്‍ക്ക് ഏതാണ്ട് 25-30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് ഞങ്ങളുടെ വെറും രണ്ട് മാസത്തെ വരുമാനം- ബല്‍റാമിന്റെ ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഓഡിറ്റിങ് ഓഡിറ്റിങ് ഒന്നുമില്ലായ്മയില്‍ നിന്ന് കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിലേക്ക് കൂടി സമാനമായ ഓഡിറ്റിംഗ് നടത്തുന്നതും നല്ലതായിരിക്കും- എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം തന്റെ മറുപടി അവസാനിപ്പിക്കുന്നത്. വീടിന്റെ ചിത്രവും ബല്‍റാം ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]