സാമുദായിക സംവരണം അട്ടിമറിക്കാറനുള്ള നീക്കം ചെറുക്കും; യു.എ.ലത്തീഫ്

മഞ്ചേരി: ചരിത്രപരമായ കാരണത്താല്‍ പിന്നോക്കം പോയ സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി രാഷ്ട്ര ശില്‍പികള്‍ രൂപപ്പെടുത്തിയ സംവരണം അട്ടിമറിക്കാനുള്ള ഇടത്-ബിജെപി ഭരണകൂടങ്ങളുടെ നീക്കം ചെറുക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മഞ്ചേരി മുനിസിപ്പല്‍ കമ്മറ്റി സംഘടിപ്പിച്ച നിശാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സാമ്പതത്#ിക സംവരണത്തിന് വേണ്ടി വാദിക്കുന്നവര്‍ ബിജെപിയുടെ അജണ്ടയാണ് നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിന് കേരളത്തിലെ സിപിഎം സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരക്കുവാന്‍ കഴിയില്ലെന്നും ലത്തീഫ് പറഞ്ഞു. കെ.കെ.ബി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എം.പി.എം.ഇസ്ഹാഖ് കുരിക്കള്‍, അഡ്വ.എം.റഹ്മത്തുള്ള, അന്‍വര്‍ മുള്ളമ്പാറ, വല്ലാഞ്ചിറ മുഹമ്മദാലി, അഡ്വ.എന്‍.സി.ഫൈസല്‍, കണ്ണിയന്‍ അബൂബക്കര്‍, ടി.എം.നാസര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ.എ.പി ഇസ്മായീല്‍, യൂസുഫ് വല്ലാഞ്ചിറ, ഇഖ്ബാല്‍ വാടക്കേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ടൗണില്‍ നടന്ന പന്തംകൊളുത്തി പ്രകടനത്തിന് എ.എം.അലി അക്ബര്‍, സദറുദ്ധീന്‍ മൊയ്തു, അഡ്വ.യു.എ.അമീര്‍, യാഷിഖ് തുറക്കല്‍, അബ്ദുറഷീദ് വല്ലാഞ്ചിറ, കൊളക്കാടന്‍ ബാവ, വി.ടി.ശഫീഖ്, സിറാജ് കൂളിയോടന്‍, ജാഫര്‍ തടപ്പറമ്പ്, എ.പി.ശിഹാബ്, സാദിഖ് കൂളമഠത്തില്‍, ജദീര്‍ മുള്ളമ്പാറ നേതൃത്വം നല്‍കി.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]