കാളന്തട്ട കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമാവുന്നു
മലപ്പുറം: ചവപ്പുനാടയില് കുടുങ്ങി കിടന്ന കാളന്തട്ട കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പി. ഉബൈദുള്ള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിക്കും
കടലുണ്ടിപ്പുഴയില്‍ കോരംകുണ്ട് കടവില്‍ നിര്‍മിക്കുന്ന കിണറില്‍ നിന്നും കാളന്തട്ട ടാങ്കില്‍ എത്തിച്ച് വെള്ളം വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2014-15 ല്‍ തന്നെ തുക അനുവദിച്ചിരുന്നെങ്കിലും ജലഅതോറിറ്റി അധികൃതര്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നില്ല.
ഒന്നര ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കാണ് പദ്ധതിക്കായി നിര്‍മിക്കുന്നത്. ടാങ്കിലെത്തിക്കുന്ന വെള്ളം ശുദ്ധീകരിച്ച് നാട്ടുകാര്‍ക്ക് വിതരണം ചെയ്യും. മൈലപ്പുറം, കോലാര്‍, കാളന്തട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]