യതീംഖാന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിഷേധാത്മകമായ നിലപാട്: മുഖ്യമന്ത്രി പിണറായി വിജയന്
മലപ്പുറം: അനാഥകളും അനാഥാലയങ്ങളുമില്ലാത്ത സാമൂഹികാന്തരീക്ഷമാണ് നാം ലക്ഷ്യമിടേണ്ടതെന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയന്. തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനയോ, തെറ്റായ വല്ല കാര്യവുമുണ്ടെങ്കില്‍ അതിന് നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനോ സംസ്ഥാന സര്‍ക്കാരിന് യാതൊരു വൈമനസ്യവുമില്ല.
യതീംഖാന പ്രശ്നം എങ്ങനെ നേരിടുമെന്ന് സംസ്ഥാന സര്‍ക്കാരും യതീംഖാന നടത്തിപ്പുകാരും തമ്മില്‍ വിശദമായ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് എടുത്തിട്ടുള്ളത്.അത് പ്രായോഗികമായ ഒന്നല്ല എന്ന് എല്ലാവര്ക്കും ബോധ്യവുമുണ്ട്. ദുരുപദിഷ്ടമായ നീക്കമാണത്. ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റം വേണമെന്ന് നേരത്തെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.പക്ഷെ നിലവിലുള്ള സാഹചര്യത്തില്‍ നയപരമായ ബാധ്യതകള്‍ ഒരു കുടുക്കായിവരുന്ന അവസ്ഥയാണുള്ളത്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എത്രത്തോളം ചെയ്യാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ യത്തീംഖാനകളെ ഉന്നത സാമൂഹ്യ സേവനം നടത്തുന്ന പരിഗണയോടെതന്നെയാണ് സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാഥാലയങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതിയിലെ കേസ് ഗൗരവമായെടുത്ത് സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് പ്രഥമ ലക്ഷ്യം. അനാഥകളെ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുന്നതിലും മുസ്ലിം സമുദായം വഹിക്കുന്ന പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]