ആര്‍ദ്ര പ്രണയത്തിന്റെ മറുവാക്കായി ഉമ്പായിയുടെ ഗസല്‍ പൊന്നാനിയില്‍

പൊന്നാനി: ആര്‍ദ്രതയില്‍ പൊതിഞ്ഞ പ്രണയ ശബ്ദവുമായി ഉമ്പായി പാടിയപ്പോള്‍ ഗസലിന്റെ മാസ്മരിക ലോകത്തിലലിഞ്ഞ് പൊന്നാനിയിലെ സഹൃദക്കൂട്ടം. വാക്കും, പാട്ടും ചേര്‍ത്ത് വെച്ച് പ്രണയവും വിരഹവും പറഞ്ഞും പാടിയും ഉമ്പായി ശ്രോതാക്കളുടെ ഹൃദയത്തെയാണ് കവര്‍ന്നത്. പൊന്നാനിയില്‍ നടക്കുന്ന ഗദ്ദിക വേദിയിലാണ് സലിന്റെ മാസ്മരിക ലോകത്തിലേക്ക് ഉമ്പായി ശ്രോതാക്കളെ കൈപിടിച്ച് നടത്തിയത്. ഈണവും സംവേദനവും വേര്‍തിരിക്കാനാവാത്ത രാവില്‍ ഗസല്‍മഴ പെയ്യിപ്പിച്ചാണ് ഉമ്പായി സദസിനെ കൈയ്യിലെടുത്തത്. മെഹ്ദിയുടെയും ഗുലാമിന്റെയും ഗസലുകള്‍ക്ക് ജീവന് പകര്‍ന്നപ്പോള്‍ ആസ്വാദകര്‍ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലാറാടി. ഉമ്പായിയുടെ ആല്‍ബങ്ങളിലെ ഗാനങ്ങള്‍ കരഘോഷങ്ങളോടെയാണ് ആസ്വാദകര്‍ എതിരേറ്റത്. രാവേറും വരെ ഗസല്‍ കുളിര് മഴയില്‍ മുങ്ങിയാണ് ആസ്വാദകര്‍ മടങ്ങിയത്.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]