പര്‍ദ ഉയര്‍ത്തുന്ന സാംസ്‌കാരിക സ്പര്‍ദ്ധ; ചര്‍ച്ചാ സംഗമം നടത്തി

പര്‍ദ ഉയര്‍ത്തുന്ന  സാംസ്‌കാരിക സ്പര്‍ദ്ധ;  ചര്‍ച്ചാ സംഗമം നടത്തി

വേങ്ങര: പര്‍ദ്ദ ഉയര്‍ത്തുന്ന സ്പര്‍ദ്ദ എന്ന വിഷയത്തില്‍ വേങ്ങര റൈഹാന്‍ അക്കാദമിയില്‍ ചര്‍ച്ചാസംഗമം നടത്തി. സ്ത്രീകള്‍ പ്രത്യേകമായി ഒരു വസ്ത്രം ധരിക്കണമെന്ന വാശി ഇസ്‌ലാമിലില്ല. പെണ്ണിന്റെ മറക്കപ്പെടേണ്ട സ്ഥലങ്ങളും സന്ദര്‍ഭങ്ങളും നിര്‍ണയിക്കപ്പെടുക മാത്രമാണ് ഇസ്‌ലാം ചെയ്തത്.ഇത്തരത്തില്‍ മറയുന്ന വസ്ത്രമായതാണ് പര്‍ദ്ദ സ്വീകാര്യമായത്.പര്‍ദ്ദ ധരിക്കുന്നത് സ്ത്രീയുടെ ആഭിജാത്യത്തിന്റെ ഭാഗമാണ്

പര്‍ദ്ദ ഇസ്ലാമിക വേഷമായി ചര്‍ച്ച ചെയ്യുന്ന ചിലരുടെ നിലപാടുകള്‍ ചിദ്രത ലക്ഷ്യം വെച്ചാണന്ന് ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി എ അലിയാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ.നൂറുദ്ദീന്‍ റാസി സിറാജ് ദിനപത്രം മലപ്പുറം ബ്യൂറോ ചീഫ് കെ എ ജലീല്‍, റൈഹാന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍റശീദ് അഹ്‌സനി, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് കെ സി മുഹ്‌യുദ്ധീന്‍ സഖാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Sharing is caring!