രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ ഭീകര സംഘടന എന്ന പേരായിരിക്കും സി.പി.എമ്മിന് ചേരുക

രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ ഭീകര സംഘടന എന്ന പേരായിരിക്കും സി.പി.എമ്മിന് ചേരുക

കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ സി.പി.എമ്മിന് ചേരുക ഭീകര സംഘടന എന്ന പേരായിരിക്കുമെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. പാര്‍ട്ടി പറയുമ്പോള്‍ വെട്ടാനും കൊല്ലാനും ഒരുക്കമുള്ള കൊലയാളികള്‍ ഉണ്ട് സിപിഎമ്മിനെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ തഹ്‌ലിയ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ സി.പി.എമ്മിന് ചേരുക ഭീകര സംഘടന എന്ന പേരായിരിക്കും. പാര്‍ട്ടി പറയുമ്പോള്‍ വെട്ടാനും കൊല്ലാനും ഒരുക്കമുള്ള കൊലയാളികള്‍ ഉണ്ട് സി.പി.എമ്മിന്. ഇവര്‍ ചെയ്ത കൊലകള്‍ ഏറ്റെടുക്കാന്‍ ഡമ്മി പ്രതികള്‍ വേറെയുണ്ട്. അവര്‍ക്ക് വേണ്ടി കേസ് നടത്താന്‍ പാര്‍ട്ടിക്ക് പ്രത്യേക ഫണ്ടുമുണ്ട്. പാര്‍ട്ടി പ്രതികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കി കൊടുക്കാന്‍ ജയിലിലും പോലീസിലും ആളുകളുണ്ട്. പാര്‍ട്ടിക്ക് എതിരെ സാക്ഷി പറയുന്നവരെ ഒതുക്കാന്‍ പാര്‍ട്ടിക്ക് സംവിധാനങ്ങളുണ്ട്. പാര്‍ട്ടി നടത്തുന്ന കൊലകളെ കുറിച്ച് പൊതു സമൂഹം ചര്‍ച്ച ചെയ്ത് തുടുങ്ങുമ്പോഴേക്ക് പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ന്യായീകരണ തൊഴിലാളികളുണ്ട്. നിഷ്‌കളങ്കരായ പാര്‍ട്ടി അണികളെ ആവേശം കൊള്ളിക്കുന്ന സിനിമകള്‍ എടുക്കാന്‍ സംവിധായകര്‍ ഉണ്ട്.

ഭീഷണിയുടെയും അക്രമത്തിന്റെയും സ്വരത്തിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നതും ചലിക്കുന്നതും. ദേശാഭിമാനിക്ക് വരിക്കാരെ ചേര്‍ക്കുന്നതില്‍ പോലും ഈ ഭീഷണിയുടെ സ്വരം നിങ്ങള്‍ക്ക് കാണാനാകും. ഗുണ്ടകളും ചട്ടമ്പിമാരും അടങ്ങിയ ആ ഗ്യാങ് ആണ് സി.പിഎമ്മിന്റെ കോര്‍ ഗ്രൂപ്പ്. ഈ ഗ്യാങിന്റെ വികൃത മുഖം പോളിഷ് ചെയ്യുക എന്ന ചുമതല മാത്രമേ പാര്‍ട്ടി ബുദ്ധി ജീവികള്‍ക്കും സിനിമാക്കാര്‍ക്കും ഒക്കെയുള്ളൂ. ആര്‍.എസ്.എസിന് ബദല്‍ സി.പി.എം ആണെന്ന് പറയുന്ന വിപ്ലവ വായടികളോട് ഒന്നേ പറയാന്‍ ഉള്ളു. കൊടി സുനികളുടെയും കിര്‍മണി മനോജുമാരുടെയും ആ ബദല്‍ ഞങ്ങള്‍ക്ക് വേണ്ട.

Sharing is caring!