മഹത്തുക്കളുടെ സ്മരണയാണ് വിജയ മാര്‍ഗം: സാബിഖലി തങ്ങള്‍
അരിമ്പ്ര: ദൈവീകമാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിച്ച മഹത്തുക്കളെ കുറിച്ചുള്ള സ്മരണകളാണ് വിശ്വാസികളുടെ മുന്നോട്ടുള്ള പാത വിജയപ്രദമാക്കുന്നതെന്നു എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍.
മതത്തിന്റെ തനിമ യഥാവിധം ജീവിതത്തിലൂടെ പ്രബോധനം ചെയ്തവരാണ് സൂഫികള്‍. ഭൗതിക ലാഭേച്ഛകളില്ലാതെ, ദൈവീക പാതയിലേക്ക് വിശ്വാസികളെ വഴിനടത്തുകയാണ് അവരുടെ മാര്‍ഗം. ജീവിതത്തിന്റെ ഏത് ഘട്ടങ്ങളിലും സ്വീകരിക്കേണ്ട മാര്‍ഗരേഖ മഹാന്മാരെ പിന്പറ്റലാണെന്നും തങ്ങള്‍ പറഞ്ഞു. സൂഫീവര്യന്‍ അരിമ്പ്ര അബൂബക്കര്‍ മുസ്്ലിയാരുടെ പന്ത്രണ്ടാം ഉറൂസ് സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സമാപന പ്രാര്‍ത്ഥനാ സംഗമത്തിനു സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്്ലിയാര്‍ നേതൃത്വം നല്കി.അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.മൂസ ഹാജി അധ്യക്ഷനായി. അബൂഹാജി രാമനാട്ടുകര, അലി ഫൈസി എടക്കര, ഇ.പി.അഹ്മദ് കുട്ടി മുസ്്ലിയാര്‍ അരിമ്പ്ര, ഇ.സി.മോയിന്‍ ഹാജി,എം.അലി മാസ്റ്റര്‍ സംസാരിച്ചു. ദുആ സമ്മേളനത്തില്‍ ഒ.അലവി മുസ്്ലിയാര്‍,സി.ടി.സൈതലവി മുസ്്ലിയാര്‍, അഹ്മദ് അന്‍വരി ആല്പറമ്പ്,സിദ്ധീഖ് മുസ്്ലിയാര്‍ പൂതനപ്പറമ്പ്,ത്വയ്യിബ് അബ്ദുല്‍ ഖാദില് ഖാസിമി സംബന്ധിച്ചു
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]